പുള്ളുവൻ പാട്ടിനെക്കുറിച്ച് ഡോക്യുമെന്ററി; മലയാളി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി
ഷാർജ ∙ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടാം നേടി ഷാർജയിൽ ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി പേരുമുടിയൂർ സ്വദേശി മഹേഷ് പട്ടാമ്പി. കേരളത്തിലെ പുള്ളുവ സമൂഹത്തെക്കുറിച്ചും പുള്ളുവൻപാട്ട്, സർപ്പംതുള്ളൽ എന്നിവയെക്കുറിച്ചും മഹേഷ് ഒരുക്കിയ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള പുള്ളോർക്കുടം എന്ന ഡോക്യുമെന്ററിയാണ്

ഷാർജ ∙ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഷാർജയിൽ ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി പേരുമുടിയൂർ സ്വദേശി മഹേഷ് പട്ടാമ്പി. കേരളത്തിലെ പുള്ളുവ സമൂഹത്തെക്കുറിച്ചും പുള്ളുവൻപാട്ട്, സർപ്പംതുള്ളൽ എന്നിവയെക്കുറിച്ചും മഹേഷ് ഒരുക്കിയ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള പുള്ളോർക്കുടം എന്ന ഡോക്യുമെന്ററിയാണ് നേട്ടത്തിന് കാരണമായത്. കേരളത്തിലെ ഒരു സമുദായത്തെക്കുറിച്ച് നിർമിച്ച ഏറ്റവും ദൈർഘ്യമുള്ള ഡോക്യുമെന്ററി എന്ന നിലയ്ക്കാണ് തന്റെ ചിത്രം പരിഗണിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
12 വർഷത്തെ പ്രവാസ ജീവിതത്തിൽ ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് രാജ്യാന്തര പുരസ്‌കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഷാർജ ഗവണ്മെന്റ് ആർട് ഫൌണ്ടേഷനിൽ ഓഡിയോ –വിഡിയോ വിഭാഗത്തിൽ ജോലി ചെയുന്നു. അവധി ദിവസങ്ങളാണ് ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും വേണ്ടി മാറ്റി വയ്ക്കാറ്. കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ ചെന്നപ്പോഴായിരുന്നു പുള്ളുവൻ ഡോക്യുമെന്ററി നിർമിച്ചത്. അന്യം നിന്നുപോകുന്ന പുള്ളുവൻപാട്ടിനെയും സർപ്പംതുള്ളലിനെയുമൊക്കെ പുനരുജ്ജീവിപ്പിക്കുകയാണ് ഡോക്യുമെന്ററിയിലൂടെ ഉദ്ദേശിച്ചതെന്നും പറഞ്ഞു.