സുഹാര്‍ മലയാളി സംഘം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുഹാറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാതിരുവാതിര മേയ് നാലിന് ശനിയാഴ്ച സുഹാറിലെ സല്ലാനിലുള്ള അല്‍ തരീഫ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ സുഹാര്‍ മലയാളി സംഘം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുഹാറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാതിരുവാതിര മേയ് നാലിന് ശനിയാഴ്ച സുഹാറിലെ സല്ലാനിലുള്ള അല്‍ തരീഫ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒമാനില്‍ ആദ്യമായി നാനൂറോളം കലാകാരികള്‍ പങ്കെടുക്കുന്ന പരിപാടി പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ പഞ്ചവാദ്യത്തോടെ പരിപാടി ആരംഭിക്കും.

ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നാനൂറോളം നർത്തകിമാർ പങ്കെടുക്കുന്ന മെഗാ തിരുവാതിര, രാജ്യത്തെ ഏറ്റവും വലിയ നൃത്ത പരിപാടിയായി റെക്കോർഡ് സൃഷ്ടിക്കുമെന്ന് മലയാളി സംഘം 'വിമന്‍സ് കോർഡിനേറ്റർ' ജ്യോതി മുരളി അറിയിച്ചു. തിരുവാതിരകളി, തനിമ ചോരാതെ മെഗാ രൂപത്തിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. മാസങ്ങളായി പരിശീലനത്തിൽ തുടരുന്ന കലാകാരികൾ ഈ വലിയ ന്യത്തോത്സവത്തിൽ ഭാഗമാകാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്ന് ഭാരവാഹികൾ പറഞ്ഞു.വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 11 മണി വരെ നീണ്ടുനിൽക്കും. വൈവിധ്യമാർന്ന കലാരൂപങ്ങളും ഇതിനൊപ്പം അരങ്ങേറും. കലാ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കും. ഏപ്രിൽ 19 ന് നടത്താനിരുന്ന ഈ മെഗാ തിരുവാതിര, ബാത്തിന മേഖലയിലെ അസ്ഥിര കാലാവസ്ഥ കാരണം മേയ് നാലിലേക്ക് മാറ്റുകയായിരുന്നു. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

English Summary:

Indian Social Club mega thiruvathira on may 4th