ടെറസ്സിന് മുകളില്‍ ബീച്ച്; സവിശേഷതകളുമായി റാസൽഖൈമയിൽ ആഡംബരപദ്ധതി
റാസല്‍ഖൈമയില്‍ 1 ബില്യൻ ദിര്‍ഹമിന്‍റെ വന്‍നിർമാണ പദ്ധതിയായ ‘മാന്‍താ ബേ’ക്ക് തുടക്കം കുറിച്ചതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി മേജര്‍ ഡെവലപേഴ്‌സ് അറിയിച്ചു.

ദുബായ്∙ റാസല്‍ഖൈമയില്‍ 1 ബില്യൻ ദിര്‍ഹമിന്‍റെ വന്‍നിർമാണ പദ്ധതിയായ ‘മാന്‍താ ബേ’ക്ക് തുടക്കം കുറിച്ചതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി മേജര്‍ ഡെവലപേഴ്‌സ് അറിയിച്ചു. ടെറസ്സിന് മുകളില്‍ മണല്‍ നിറച്ച ബീച്ച് എന്ന അസാധാരണ ആശയമാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നതെന്ന് സിഇഒ ആന്ദ്രെ ചെറാപെനാക് പറഞ്ഞു. റാസല്‍ഖൈമ എമിറേറ്റിലെ അല്‍ മര്‍ജാന്‍ ദ്വീപിലാണ് ഈ വര്‍ഷം രണ്ടാം പാദത്തില്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള നിർമാണം ആരംഭിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കടല്‍ത്തീരം, നാച്വറല്‍ ബീച്ചുകള്‍, ആഡംബര ഹോട്ടലുകള്‍, വിശാലമായ ടെറസുകള്‍, തുറസ്സായ ഇടങ്ങള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുന്നു. സ്പോര്‍ട്സ് മേഖലകള്‍, ബീച്ച് വോളിബോള്‍ കോര്‍ട്ടുകള്‍, സ്പാ, വിനോദ സൗകര്യങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. യുഎഇയിലെ ആഡംബര ജീവിതരീതിയെ പുനര്‍നിര്‍വചിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വികസിപ്പിക്കുന്നതെന്ന് സിഎംഒ നരേന്‍ വിഷ് അഭിപ്രായപ്പെട്ടു.