കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ കുവൈത്ത്: നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ
കുവൈത്ത് സിറ്റി ∙ വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാർഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി മുതൽ സെക്കൻഡറി വരെ

കുവൈത്ത് സിറ്റി ∙ വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാർഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്.
കെജി മുതൽ സെക്കൻഡറി വരെ ക്ലാസുകളുള്ള എല്ലാ സ്കൂളുകളിലും നിയമം ബാധകമാകുമെന്ന് പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹെസ്സ അൽ മുതവ പറഞ്ഞു. നിരോധനം സംബന്ധിച്ച് എല്ലാ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും നിർദേശം നൽകി.
നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും. കുട്ടികളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നതോടൊപ്പം ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.