വിനോദസഞ്ചാര മേഖലയിൽ വൻ നേട്ടവുമായി ദുബായ്;അഭിനന്ദിച്ച് കിരീടാവകാശി
ദുബായിലെ വിനോദസഞ്ചാര വ്യവസായം ഈ വർഷം നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. 2024 ജനുവരി മുതൽ മാർച്ച് വരെ 5.18 ദശലക്ഷം രാജ്യാന്തര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തതായി ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (ഡിഇടി) അറിയിച്ചു.
ദുബായിലെ വിനോദസഞ്ചാര വ്യവസായം ഈ വർഷം നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. 2024 ജനുവരി മുതൽ മാർച്ച് വരെ 5.18 ദശലക്ഷം രാജ്യാന്തര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തതായി ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (ഡിഇടി) അറിയിച്ചു.
ദുബായിലെ വിനോദസഞ്ചാര വ്യവസായം ഈ വർഷം നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. 2024 ജനുവരി മുതൽ മാർച്ച് വരെ 5.18 ദശലക്ഷം രാജ്യാന്തര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തതായി ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (ഡിഇടി) അറിയിച്ചു.
ദുബായ്∙ ദുബായിലെ വിനോദസഞ്ചാര വ്യവസായം ഈ വർഷം നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. 2024 ജനുവരി മുതൽ മാർച്ച് വരെ 5.18 ദശലക്ഷം രാജ്യാന്തര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തതായി ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (ഡിഇടി) അറിയിച്ചു. 2023 ൽ ഇതേ കാലയളവിൽ 4.67 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്. അതായത് 11% വർധനവാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ളത്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റി(എടിഎം) ന്‍റെ 31-ാം പതിപ്പിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ നേട്ടത്തെ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. കഴിഞ്ഞ വർഷം എമിറേറ്റിൽ സഞ്ചാരികളുടെ എണ്ണം റെക്കോർഡ് നേട്ടത്തിലായിരുന്നു. ഈ വർഷം മറ്റൊരു മികച്ച പ്രകടനത്തിന് ദുബായ് തയ്യാറെടുക്കുകയാണെന്നാണ് 2024 ന്‍റെ ആദ്യ പാദത്തിലെ സന്ദർശകരുടെ എണ്ണം സൂചിപ്പിക്കുന്നത്. ബിസിനസ്സിനും വിനോദത്തിനുമുള്ള മുൻനിര ആഗോള നഗരമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദുബായ് സാമ്പത്തിക അജണ്ട ഡി33 യുടെ വിജയകരമായ ആദ്യ വർഷത്തെ ഈ വളർച്ച അടയാളപ്പെടുത്തുന്നു.
ദീർഘകാല ഡി33 അജണ്ട ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള സുസ്ഥിരമായ പ്രതിബദ്ധതയാണ് എമിറേറ്റ് തുടർച്ചയായ റെക്കോർഡുകൾ തകർത്ത് സന്ദർശകരെ സ്വീകരിക്കുന്നതെന്ന് ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽ മാരി പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികൾ നഗരത്തിലേക്ക് വരുന്നതിനാൽ, ഹോട്ടലുകളുടെ ആവശ്യം കൂടുതലാണെന്ന് ദുബായ് കോർപറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് (ഡിസിടിസിഎം) സിഇഒ ഇസാം കാസിം പറഞ്ഞു. പ്രധാന ആഭ്യന്തര, രാജ്യാന്തര പങ്കാളികളുമായും പങ്കാളികളുമായും സഹകരിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ദുബായിയെ പ്രോത്സാഹിപ്പിക്കുന്നതിന് വൈവിധ്യമാർന്ന മാർക്കറ്റിങ് സമീപനം സ്വീകരിക്കുന്നതിലൂടെ ശക്തമായ ആഗോള, വിപണി-നിർദ്ദിഷ്ട ക്യാംപെയിനുകളും തുടരുുമെന്നും വ്യക്തമാക്കി.
∙ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ഗംഭീര തുടക്കം
അതേസമയം ഈ മാസം 9 വരെ നീണ്ടുനിൽക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റി(എടിഎം)ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഗംഭീര തുടക്കം കുറിച്ചു. ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായം എന്നിവയ്ക്ക് നിർണായകമായ പരിപാടിയിലേയ്ക്ക് ആദ്യ ദിവസം തന്നെ സന്ദർശകരുടെ പ്രവാഹമായിരുന്നു. ഇന്ത്യ, ചൈന, മക്കാവോ, കെനിയ, ഗ്വാട്ടിമാല, കൊളംബിയ എന്നിവയുൾപ്പെടെ 165-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 2,300-ലധികം പ്രദർശകർ പങ്കെടുക്കുന്നു. ഇന്ത്യൻ ടൂറിസം വകുപ്പിന്‍റെ പവിലിയൻ സന്ദർശകരെ ഏറെ ആകർഷിക്കുന്നു. ഇന്ന് രാവിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. ഉപയോക്താക്കൾ, പ്രദർശകർ, ഈ രംഗത്തെ പ്രമുഖർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് സന്ദർശകരെ പരിപാടി ആകർഷിക്കുന്നു. പുതിയ ബിസിനസ്സ് ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും ഏറ്റവും പുതിയ വ്യവസായ പ്രവണതകളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ നേടുന്നതിനും എടിഎ പ്രയോജനം ചെയ്യും.
∙പരിപാടിയുടെ സമയക്രമം:
ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് യുഎഇ സമയം ആറ് വരെ. നാളെ(ചൊവ്വ) രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയും ബുധനാഴ്ച രാവിലെ 10 മുതൽ ആറ് വരെയും വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമാണ് പരിപാടി. ദുബായ് മെട്രോയിലൂടെ ദുബായ് വേൾഡ് ട്രേഡ് സെന്‍റർ സ്റ്റേഷനിലിറങ്ങിയാൽ തൊട്ടടുത്താണ് എടിഎം വേദി. തൊട്ടു മുൻവശത്തായി പാർക്കിങ് കെട്ടിടമുണ്ട്. എങ്കിലും പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് എത്തുന്നതായിരിക്കും നല്ലതെന്ന് അധികൃതർ നിർദേശിക്കുന്നു.