വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് തടയാം; ബോധവത്കരണ ക്യാംപെയ്നുമായി ഷാർജ പൊലീസ്
ഷാർജ∙ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഷാർജ പൊലീസ് ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. "നിങ്ങളുടെ സാധനങ്ങൾ, നിങ്ങളുടെ ഉത്തരവാദിത്തം" എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്ൻ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര

ഷാർജ∙ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഷാർജ പൊലീസ് ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. "നിങ്ങളുടെ സാധനങ്ങൾ, നിങ്ങളുടെ ഉത്തരവാദിത്തം" എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്ൻ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്. ഈ മാസം അവസാനം വരെ നടക്കുന്ന ക്യാംപെയ്ൻ അറബിക്, ഇംഗ്ലിഷ്, ഉറുദു ഭാഷകളിൽ സമൂഹമാധ്യമം വഴിയാണ് പൊതുജനങ്ങളിലെത്തിക്കുക എന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡിലെ കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ജനറൽ യൂസഫ് ഉബൈദ് ബിൻ ഹർമൗൽ പറഞ്ഞു. പൊലീസ് നിർദേശിക്കുന്ന പ്രതിരോധ നടപടികൾ പാലിക്കാനും വാഹനങ്ങളിലെ മോഷണം തടയുന്നതിന് സുരക്ഷാ അധികാരികളുമായി സഹകരിക്കാനും അഭ്യർഥിച്ചു.
∙ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാഹനങ്ങൾക്കുള്ളിൽ വിലപിടിപ്പുള്ള സാധനങ്ങൾ മറ്റുള്ളവരുടെ കണ്ണിൽപ്പെടുന്ന രീതിയിൽ വയ്ക്കുന്നത് ഒഴിവാക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പാർക്കിങ് ഒഴിവാക്കുക, വാഹനത്തിൽ സുരക്ഷാ അലാറം സ്ഥാപിക്കുക തുടങ്ങിയവയാണ് നിർദേശിക്കുന്ന മുൻകരുതലുകളിൽ പ്രധാനപ്പെട്ടത്.