ഇന്ത്യയിലേക്കുള്ള ഇടപാടുകൾ നിയന്ത്രിക്കുന്ന ദുബായിലെ മലയാളി റാക്കറ്റ് നിരീക്ഷണ വലയിൽ; വിവരം ശേഖരിച്ച് എടിഎസ്
കൊച്ചി ∙ ഇന്ത്യയിലേക്കുള്ള ലഹരി, ആയുധ, ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ നിയന്ത്രിക്കുന്ന ദുബായിലെ മലയാളി റാക്കറ്റിലെ മുഖ്യകണ്ണികളെക്കുറിച്ചു കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് (എടിഎസ്) വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം മാഞ്ഞാലിയിൽ തോക്കുകൾ സഹിതം പിടിയിലായ റിയാസിന്റെ മൊഴികളിൽ നിന്നാണു പെരുമ്പാവൂരിലെ

കൊച്ചി ∙ ഇന്ത്യയിലേക്കുള്ള ലഹരി, ആയുധ, ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ നിയന്ത്രിക്കുന്ന ദുബായിലെ മലയാളി റാക്കറ്റിലെ മുഖ്യകണ്ണികളെക്കുറിച്ചു കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് (എടിഎസ്) വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം മാഞ്ഞാലിയിൽ തോക്കുകൾ സഹിതം പിടിയിലായ റിയാസിന്റെ മൊഴികളിൽ നിന്നാണു പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിനു നേരിട്ടു ബന്ധമുള്ള ദുബായ് റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
കൊച്ചിയിലെ ഗുണ്ടാ കുടിപ്പകയെ തുടർന്നു ജീവഭയത്താൽ വ്യാജ പാസ്പോർട്ടിൽ ദുബായിലേക്കു കടന്ന പെരുമ്പാവൂർ അനസിന്റെ സംഘത്തിൽ നിന്നാണു തോക്കുകൾ ലഭിച്ചതെന്നാണു റിയാസിന്റെ മൊഴി. ദുബായിൽ നിന്നു കേരളത്തിലേക്കു കടത്തുന്ന സ്വർണത്തിന്റെ വിവരങ്ങൾ ഇവിടെയുള്ള പൊട്ടിക്കൽ (കൊള്ള) സംഘങ്ങൾക്ക് ഒറ്റിക്കൊടുത്ത് കമ്മിഷൻ വാങ്ങുന്നതാണു അനസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളുടെ ഇപ്പോഴത്തെ പണി.
കഴിഞ്ഞ ദിവസം എടിഎസ് പിടിച്ചെടുത്ത തോക്കുകൾ റിയാസ് 2 വർഷം മുൻപു വാങ്ങിയതാണ്. ഇതുവരെ തോക്ക് ഉപയോഗിച്ചിട്ടില്ലെന്നും അനസിനു തോക്കു ലഭിച്ചത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും റിയാസ് മൊഴി നൽകി. മാഞ്ഞാലി, തമിഴ്നാട് ആനമല, ഗുരുവായൂരിലെ ഫ്ലാറ്റ്, മഞ്ചേരി, ഇടുക്കി, രാജാക്കോട്ടെ, മേട്ടുപ്പാളയം, വയനാട്, കൽപ്പറ്റ എന്നിവിടങ്ങളിൽ ഒരുമിച്ചു നടത്തിയ പരിശോധനയിലാണ് എടിഎസിനു രഹസ്യ വിവരങ്ങൾ പലതും ലഭിച്ചത്. പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വലിയ ക്രിമിനൽ സിൻഡിക്കറ്റിന്റെ സ്വഭാവമാണ് ഇവരുടെ സംഘത്തിനുള്ളത്. വിദേശത്തു നിന്നെത്തുന്ന സ്വർണം, ലഹരി, ആയുധം, ഹവാല എന്നിവയുടെ വിതരണ ശൃംഖലയുടെ സ്വഭാവമാണ് ഇവർക്കുള്ളത്.