വരുമാനത്തിൽ 11% വർധന; ബുർജീൽ ആശുപത്രികളുടെ അറ്റാദായത്തിൽ മുന്നേറ്റം
അബുദാബി ∙ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്‌സ് മികച്ച വളർച്ചയുമായി ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു . മാർച്ച് 31ന് അവസാനിച്ച മൂന്ന് മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ

അബുദാബി ∙ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്‌സ് മികച്ച വളർച്ചയുമായി ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു . മാർച്ച് 31ന് അവസാനിച്ച മൂന്ന് മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം 11% വർധിച്ച് 1.2 ബില്യൻ ദിർഹമായി. ഗ്രൂപ്പ് അറ്റാദായം 16% ആയാണ് ഉയർന്നത് (ഒറ്റത്തവണ ചെലവുകളും നികുതികളും മാറ്റിനിർത്താതെ). ഇബിഐടിഡിഎ (EBITDA) 260 ദശലക്ഷം ദിർഹ (8% വർധനവ്)ത്തിലെത്തി.
പ്രവർത്തനക്ഷമത വർധിച്ചതും കുറഞ്ഞ സാമ്പത്തിക ചെലവുകളും വ്യക്തമാക്കുന്നതാണ് ഗ്രൂപ്പിന്റെ ആദ്യപാദ ഫലം. രോഗികളുടെ എണ്ണത്തിലെ വർധനവും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയും കാരണം ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനം 22% ഉയർന്ന് 283 ദശലക്ഷം ദിർഹമായി. ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്‌സ് സങ്കീർണ പരിചരണമേഖലയിൽ തുടരുന്ന മികച്ച മുന്നേറ്റമാണ് വളർച്ചയ്ക്ക് അടിത്തറ പാകുന്നത്. ഗ്രൂപ്പിന്റെ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് പദ്ധതിയിൽ വലിയ മുന്നേറ്റമുണ്ടാക്കി ബുർജീൽ മെഡിക്കൽ സിറ്റി അടുത്തിടെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി. രോഗനിർണയ മേഖലയിൽ വൻ പുരോഗതിക്കിടയാക്കുന്ന മേഖലയിലെ ആദ്യ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് ആൻഡ് ഇമ്മ്യൂൺ പ്രൊഫൈൽ ടെസ്റ്റിങ് ലബോറട്ടറിയായ ഓങ്കോഹെലിക്‌സ് കോലാബും ഈ മാസം പ്രവർത്തനം ആരംഭിച്ചു.
ഗ്രൂപ്പിന്റെ സൗദിയിലെ ഫിസിയോതെറാപ്പി റീഹാബിലിറ്റേഷൻ സെന്ററുകളുടെ ശൃംഖലയായ ഫിസിയോതെറാബിയയുടെ വിപുലീകരണം ധ്രുതഗതിയിലാണ് പൂർത്തിയാകുന്നത്. റിയാദ്, മദീന, ജെദ്ദ, ദമാം, അൽ ഖോബാർ, യാൻബു എന്നിവിടങ്ങളിലായി നിലവിൽ 17 സെന്ററുകളാണ് ഫിസിയോതെറാബിയയ്ക്കുള്ളത്. മാർച്ചിൽ റമസാൻ നേരത്തെ ആരംഭിച്ചതിന്റെ പ്രതികൂല ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും പ്രധാന ബിസിനസ്സ് മേഖലകളിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് ഗ്രൂപ്പിന്റെ ഈ വർഷത്തെ സാമ്പത്തിക മാർഗനിർദ്ദേശവുമായി യോജിക്കുന്നതാണെന്ന് ബുർജീൽ ഹോൾഡിങ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ജോൺ സുനിൽ പറഞ്ഞു.