മക്ക ∙ ഹജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ

മക്ക ∙ ഹജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ഹജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമം ജൂൺ രണ്ടു മുതൽ പ്രാബല്യത്തിൽ വരും.

അനുമതിയില്ലാതെ ഹജ്  നിർവഹിക്കാൻ ശ്രമിക്കുന്നതടക്കം മുഴുവൻ നിയമലംഘനങ്ങൾക്കുമാണ് പിഴ ചുമത്തുന്നത്. ഇവരെ നാടുകടത്തുകയും പിന്നീട് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ദൈവത്തിന്റെ അതിഥികളായി എത്തുന്നവർക്ക് സുരക്ഷിതത്വവും ആശ്വാസവും നൽകുന്നതിനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ഹജ് മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

ഹജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച്, അനുമതി ഇല്ലാത്തവരെ ഹജിനായി കൊണ്ടുവന്നാൽ 6 മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ചുമത്തും. പ്രവാസിയാണ് നിയമം ലംഘിക്കുന്നതെങ്കിൽ അയാളെ നാടുകടത്തുകയും ചെയ്യും. മക്ക, സെൻട്രൽ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്‌ദലിഫ എന്നീ പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, ഹജ് ഗ്രൂപ്പിങ്‌ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ ഹജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർക്കും പിഴ ചുമത്തും.  

English Summary:

Saudi Arabia to Punish 'Hajj Pilgrims Without Permit' with Jail, Deportation, Fines

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT