അബ്ഷിർ പ്ലാറ്റ്ഫോം അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപെടും
ജിദ്ദ ∙ അബ്ഷിർ പ്ലാറ്റ്ഫോമിന്റെ സിസ്റ്റങ്ങളിൽ അപ്ഡേറ്റ് നടക്കുന്നതിനാൽ താത്കാലികമായി സേവനങ്ങൾ തടയപ്പെടും.

ജിദ്ദ ∙ അബ്ഷിർ പ്ലാറ്റ്ഫോമിന്റെ സിസ്റ്റങ്ങളിൽ അപ്ഡേറ്റ് നടക്കുന്നതിനാൽ താത്കാലികമായി സേവനങ്ങൾ തടയപ്പെടും. വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അപ്ഡേറ്റ് നടക്കുക. അപ്ഡേറ്റ് സമയങ്ങളിൽ സേവനങ്ങൾ ഉപയോഗിക്കുന്നത് അസാധ്യമായേക്കാമെന്ന് പ്ലാറ്റ്ഫോം മുന്നറിയിപ്പ് നൽകി.
ഇഖാമ പുതുക്കൽ, റീ എൻട്രി തുടങ്ങിയ സേവനങ്ങൾ നിശ്ചിത സമയത്തിന് മുമ്പേ പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബ്ഷിർ സിസ്റ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.
നിലവിൽ റീ എൻട്രി ഉൾപ്പെടെ പ്രവാസികൾക്കും സ്വദേശികൾക്കും ആവശ്യമായ ഗവണ്മെന്റ് സേവനങ്ങൾ മുഴുവൻ നൽകുന്നത് അബ്ഷിർ പ്ലാറ്റ്ഫോം സംവിധാനം വഴിയാണ്.