ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് സംഘം മദീനയിലെത്തി
മദീന ∙ ഈ വർഷത്തെ ഹജിനായി ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചു. വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. ഇതോടെ ഇന്ത്യയിൽ നിന്നെത്തിയ ആദ്യ ഹജ് സംഘത്തെ ഇന്ത്യൻ ഹജ് മിഷൻ അധികൃതരും വിഖായ, കെഎംസിസി ഉൾപ്പെടെയുള്ള മലയാളി സംഘങ്ങളും സ്വീകരിച്ചു.

മദീന ∙ ഈ വർഷത്തെ ഹജിനായി ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചു. വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. ഇതോടെ ഇന്ത്യയിൽ നിന്നെത്തിയ ആദ്യ ഹജ് സംഘത്തെ ഇന്ത്യൻ ഹജ് മിഷൻ അധികൃതരും വിഖായ, കെഎംസിസി ഉൾപ്പെടെയുള്ള മലയാളി സംഘങ്ങളും സ്വീകരിച്ചു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് വിമാനത്തിൽ 283 തീർഥാടകരാണുള്ളത്. ഹാജിമാരെ പൂക്കൾ നൽകിയാണ് അധികൃതർ സ്വീകരിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് ഹൈദ്രാബാദിൽ നിന്നുള്ള ആദ്യ സംഘം മദീനയിലെത്തിയത്.
ആദ്യ സംഘത്തെ മദീന സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദീന വിഖായ വിങ് സമ്മാന പൊതികളുമായി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. സെയ്ദ് ഹാജി, റാഷിദ് ദാരിമി, അഷ്റഫ് തില്ലങ്കേരി തുടങ്ങിയ നാഷണൽ കമ്മിറ്റി നേതാക്കളും ഷിഹാബ് സ്വാലിഹി, അബ്ദുള്ള ദാരിമി, അശ്കർ വേങ്ങര, നൗഷാദ് ഇർഫാനി, മജീദ് ഷൊർണൂർ, സിദ്ധീഖ് ഫൈസി തുടങ്ങിയ സെൻട്രൽ കമ്മിറ്റി നേതാക്കളും സന്നിഹിതരായിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ കെ.എം.സി.സി വളണ്ടിയർമാരും നേതാക്കളും മദീന വിമാനതാവളത്തിൽ എത്തിയിരുന്നു.
ഇന്ത്യയിൽ നിന്നും ഈ വർഷം ആകെ 1,75,025 പേരാണ് ഹജി നെത്തുന്നത്. ഇവർ ജിദ്ദ, മദീന വിമാനത്താവളങ്ങളിലാണ് എത്തിച്ചേരുക. ഇവരിൽ 1,40,020 തീർഥാടകർ ഹജ് കമ്മിറ്റി മുഖേനയും 35,005 പേർ സ്വകാര്യ ഗ്രൂപ്പിലുമാണ് വരുന്നത്. മദീനയിൽ ഇറങ്ങുന്ന ഹാജിമാർ ഹജ്ജ് കർമ്മം കഴിഞ്ഞ് ജിദ്ദയിൽ നിന്നുമാകും മടങ്ങുക.