അബുദാബി ∙ ഇന്നലെ അന്തരിച്ച ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്‍റെ മൃതദേഹം ഖബറടക്കി. അബുദാബി അൽ ബതീൻ കബറിടത്തിലായിരുന്നു ഖബറടക്കം. അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ദ് ഫസ്റ്റ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്നലെ അന്തരിച്ച ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്‍റെ മൃതദേഹം ഖബറടക്കി. അബുദാബി അൽ ബതീൻ കബറിടത്തിലായിരുന്നു ഖബറടക്കം.  

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താന്റെ മൃതദേഹം ഖബറടക്കാനായി കൊണ്ടുപോകുന്നു. Credit-WAM

അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ദ് ഫസ്റ്റ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,  ഷെയ്ഖ് സെയ്ഫ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഷെയ്ഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഒാഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിന്‍ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കം  ഒട്ടേറെ ഷെയ്ഖുമാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു.  

ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ദ് ഫസ്റ്റ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരം. Credit-WAM
ADVERTISEMENT

ഇന്നലെ അബുദാബി പ്രസിഡൻഷ്യൽ കോടതിയാണ് വിയോഗ വാർത്ത പുറത്തുവിട്ടത്.  ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡൻഷ്യൽ കോടതി പ്രസ്താവനയിൽ പറഞ്ഞു. ഭരണകുടുംബത്തിലെ അംഗമായ ഷെയ്ഖ് ഹസ്സ സമർഥനായ കുതിര സവാരിക്കാരനായിരുന്നു.  2019-ൽ അന്തരിച്ച ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ മകനാണ്. രാഷ്ട്രപതിയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് സുൽത്താൻ, അന്തരിച്ച പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ സഹോദരനായിരുന്നു.

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താന്റെ മൃതദേഹം ഖബറടക്കാനായി കൊണ്ടുപോകുന്നു.Credit-WAM
English Summary:

Sheikhs perform funeral prayer for Hazza bin Sultan bin Zayed