എസ്എസ്എൽസി വിജയം 96.81%; മുൻവർഷത്തേക്കാൾ കുറവ്, ഫുൾ എ പ്ലസിൽ മിന്നി; വിജയശതമാനം മങ്ങി
അബുദാബി ∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം. 7 കേന്ദ്രങ്ങളിലായി 3 സ്കൂളുകൾ 100% വിജയം നേടി. ആകെ പരീക്ഷയെഴുതിയ 533 പേരിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി- 96.81%.80 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതലാണിത്. എന്നാൽ, വിജയശതമാനം

അബുദാബി ∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം. 7 കേന്ദ്രങ്ങളിലായി 3 സ്കൂളുകൾ 100% വിജയം നേടി. ആകെ പരീക്ഷയെഴുതിയ 533 പേരിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി- 96.81%. 80 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതലാണിത്. എന്നാൽ, വിജയശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞതും തോറ്റവരുടെ എണ്ണം (17) കൂടിയതും തിരിച്ചടിയായി. 2 സ്കൂളുകൾക്ക് നേരിയ വ്യത്യാസത്തിൽ 100% നഷ്ടമായി. ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി എന്നിവയാണ് മുഴുവൻ പേരെയും വിജയിപ്പിച്ച സ്കൂളുകൾ.
∙ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച് മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി മികച്ച പ്രകടനം ആവർത്തിച്ചു. 113 പേരാണ് ഈ സ്കൂളിൽ പരീക്ഷയെഴുതി വിജയിച്ചത്. അതിൽ 36 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
∙ ഇന്ത്യൻ സ്കൂൾ ഫുജൈറയിൽ പരീക്ഷയെഴുതിയ 84 വിദ്യാർഥികളും വിജയിച്ചു. 17 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
∙ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജയിൽ പരീക്ഷയെഴുതിയ 57 പേരും വിജയിച്ചു. ഇതിൽ 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.
∙ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബായിൽ പരീക്ഷയെഴുതിയ 109ൽ 108 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 15 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
∙ ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമയിൽ പരീക്ഷയെഴുതിയ 44 വിദ്യാർഥികളിൽ 42 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.
∙ ഗൾഫ് മോഡൽ സ്കൂൾ ദുബായിൽ പരീക്ഷയെഴുതിയ 85ൽ 80 പേരും വിജയിച്ചു.
∙ ദി ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ ഉമ്മുൽഖുവൈനിൽ പരീക്ഷയെഴുതിയ 41 പേരിൽ 32 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.