നിശ്ചയദാർഢ്യക്കാർക്ക് സൗജന്യ പാർക്കിങ് ലഭിക്കുന്നതിന് ഇനി ഐഡി കാർഡുകൾ ഡിജിറ്റലാക്കാം
ഷാർജ ∙ നിശ്ചയദാർഢ്യമുള്ള (പീപ്പിൾഓഫ് ഡിറ്റർമിനേഷൻ – പിഒഡി) ആളുകൾക്ക് സൗജന്യ പാർക്കിങ് ലഭിക്കുന്നതിന് ഇനി ഐഡി കാർഡുകൾ ഡിജിറ്റലായി റജിസ്റ്റർ ചെയ്യാം. പിഒഡി (PoD) കാർഡുകൾ കാറിന്റെ വിൻഡ്‌ഷീൽഡിന് പിന്നിൽ സ്ഥാപിക്കേണ്ടതില്ലെന്നും മുനിസിപ്പാലിറ്റിയുടെ പൊതു പാർക്കിങ് സംവിധാനവുമായി സ്വയമേവ ലിങ്ക്

ഷാർജ ∙ നിശ്ചയദാർഢ്യമുള്ള (പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ – പിഒഡി) ആളുകൾക്ക് സൗജന്യ പാർക്കിങ് ലഭിക്കുന്നതിന് ഇനി ഐഡി കാർഡുകൾ ഡിജിറ്റലായി റജിസ്റ്റർ ചെയ്യാം. പിഒഡി (PoD) കാർഡുകൾ കാറിന്റെ വിൻഡ്‌ഷീൽഡിന് പിന്നിൽ സ്ഥാപിക്കേണ്ടതില്ലെന്നും മുനിസിപ്പാലിറ്റിയുടെ പൊതു പാർക്കിങ് സംവിധാനവുമായി സ്വയമേവ ലിങ്ക് ചെയ്യപ്പെടുമെന്നും അധികൃതർ പറഞ്ഞു.
നേരത്തെ, പിഴ ഒഴിവാക്കുന്നതിന് പിഒഡി കാർഡുകൾ വാഹനങ്ങളിൽ അധികൃതർ കാണുംവിധം വയ്ക്കേണ്ടതുണ്ടായിരുന്നു. പലപ്പോഴും പെട്രോളിങ് ക്യാമറകൾക്കും സ്‌കാനിങ് വാഹനങ്ങൾക്കും ഡാഷ്‌ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന കാർഡുകൾ കണ്ടെത്താൻ കഴിയാറുമില്ല. ഇപ്പോൾ പുതിയ സംയോജിത സംവിധാനത്തിലൂടെ പിഒഡി കാർഡുകൾ എന്നെന്നേക്കുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിൽ ഓൺലൈനിലൂടെ റജിസ്റ്റർ ചെയ്ത് പൊതു പാർക്കിങ് ഉപയോഗിക്കാം. നിശ്ചയദാർഢ്യമുള്ള ആളുകൾക്കുള്ള കാർഡുകൾ വാഹനത്തിന് മുന്നിൽ വയ്ക്കുമ്പോൾ അത് വാഹനങ്ങളുടെ റീഡിങ് പരിധിക്കുള്ളിൽപ്പെടുന്നില്ലെന്നും പുതിയ ഓട്ടോമേറ്റഡ് സേവനം ഈ പ്രശ്നം പരിഹരിക്കുന്നുവെന്നും ഷാർജ സിറ്റി മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിങ് വിഭാഗം ഡയറക്ടർ ഹമദ് അൽ ഖാഇദ് പറഞ്ഞു. സംയോജിത പൊതു പാർക്കിങ് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യാൻ പിഒഡി കാർഡ് ഉടമകളോട് അദ്ദേഹം അഭ്യർഥിച്ചു. ഇത് അവരുടെ കാറുകളിൽ കാർഡുകൾ വയ്ക്കാതെ തന്നെ എല്ലാ പാർക്കിങ് സ്ഥലങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ അനുവദിക്കും.