എയർ ഇന്ത്യ എക്സപ്രസ് പ്രതിസന്ധി; ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങി
ജിദ്ദ∙ എയർ ഇന്ത്യ എക്സപ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നുണ്ടായ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കാത്തതിനാൽ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള 60 യാത്രക്കാരുടെ യാത്ര മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് എടുത്തവരാണ് യാത്ര ചെയ്യാൻ കഴിയാതെ ദുരിതത്തിലായത്. എല്ലാ യാത്രക്കാരെയും

ജിദ്ദ∙ എയർ ഇന്ത്യ എക്സപ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നുണ്ടായ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കാത്തതിനാൽ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള 60 യാത്രക്കാരുടെ യാത്ര മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് എടുത്തവരാണ് യാത്ര ചെയ്യാൻ കഴിയാതെ ദുരിതത്തിലായത്. എല്ലാ യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ വരെയും ഇന്നത്തെ വിമാന സർവീസിനുള്ള ടിക്കറ്റ് വിതരണം നടന്നിരുന്നു.
ഇന്ന് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരോട് പിന്നീടാണ് ഉച്ചക്ക് പുറപ്പെടുന്ന വിമാനത്തിൽ അവരെ കൊണ്ടുപോകില്ലെന്ന് അധികൃതർ അറിയിച്ചത്. എല്ലാവരെയും അടുത്ത ദിവസം നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യാ എക്സപ്രസ് അധികൃതർ പറയുന്നുണ്ടെങ്കിലും അതിൽ ഉറപ്പൊന്നുമില്ലെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു. എയർ ഇന്ത്യാ എക്സപ്രസിന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഷെഡ്യൂളുകൾ സമരം കാരണം മുടങ്ങിയിരുന്നു. ഈ സംഭവം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. എത്രയും വേഗം പ്രശ്നം പരിഹരിച്ച് യാത്രക്കാരെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.