ഓർമകളിൽ ഷെയ്ഖ് ഹസ്സ , അതിവേഗ യാത്രയ്ക്ക് 'ഹഫീത് റെയിൽ' , ദുബായിലെ പ്രധാന സ്ഥലങ്ങൾ പറന്നെത്താം 10 മിനിറ്റിനുള്ളിൽ; അറിയാം 10 പ്രധാന രാജ്യാന്തര വാർത്തകൾ
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയും
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയും
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയും
ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. ഷെയ്ഖ് ഹസ്സയുടെ വിയോഗത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചിച്ചു. ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡൻഷ്യൽ കോടതി പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ യുഎഇ–ഒമാന്‍ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നു
യുഎഇ–ഒമാന്‍ ട്രെയിൻ യാഥാർഥ്യമാകുന്നു. 'ഹഫീത് റെയിൽ' എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കരാറായത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ പ്രധാന സ്ഥലങ്ങളിലെത്താം 10 മിനിറ്റിനുള്ളിൽ, ഒരാൾക്ക് 350 ദിർഹം
അടുത്തവർഷം അവസാനത്തോടെ ദുബായിൽ യാഥാർഥ്യമാകുമെന്ന് പറയുന്ന ആർടിഎ എയർ ടാക്സിയിൽ ഒരാൾക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിർഹം. യുഎസ് ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനിയാണ് ഇതിന് പിന്നിൽ. യാത്രക്കാർക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകൾ ആസ്വദിക്കാനാകും വിധമാണ് എയർ ടാക്സി രൂപകൽപന ചെയ്തിരിക്കുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ മരുഭൂമിയെ പച്ചപ്പട്ടണിയിച്ച് മഴ;സന്ദർശക പ്രവാഹം
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയും സുലഭമായി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ ജർമനിയിൽ താമസിച്ച് ജോലി തേടാൻ 'ഓപ്പർച്യുണിറ്റി കാർഡ്’
യൂറോപ്യൻ യൂണിയന് പുറത്തുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഓപ്പർച്യുണിറ്റി കാർഡുമായി’ ജർമനി. ജൂണ്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതിലൂടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് നേട്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ അബ്ദുൽ റഹീമിന്റെ മോചനം; വീണ്ടും പ്രതിസന്ധി
അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാൽ (ഒരു കോടി 66 ലക്ഷം രൂപ) ഉടൻ നൽകണമെന്ന് വാദിഭാഗം അഭിഭാഷകൻ. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പുതിയ പ്രതിസന്ധി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ ഒരൊറ്റ വീസയിൽ ഇനി പറക്കാം 6 രാജ്യങ്ങളിൽ, തങ്ങാം 30 ദിവസം
പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കുന്നു. വിനോദസഞ്ചാരം വർധിപ്പിക്കാനും ജിസിസി മേഖലയിലുടനീളം യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും പുതിയ വീസ ലക്ഷ്യമിടുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ സീരിയൽ റേപ്പിസ്റ്റിന്‍റെ ആക്രമണത്തിന് ഇരയായത് നൂറിലേറ സ്ത്രീകൾ
തനിക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കുന്നതിന് ഡ്രൈവർ മെറീനയെ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. ആദ്യം മടിച്ചെങ്കിലും നിർബന്ധിച്ചതോടെ യുവതി ഡ്രിങ്ക് കുടിച്ചു. അടുത്ത ദിവസം താമസസ്ഥലത്ത് ഉച്ചകഴിഞ്ഞ് ഉറക്കമുണർന്ന് മെറീന താൻ ലൈംഗിക പീഡനത്തിന് ഇരയായി എന്ന് മനസിലാക്കി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ ബിഗ് ടിക്കറ്റ് വീണ്ടും വരുന്നു...
ലോട്ടറി പ്രേമികൾക്ക് സന്തോഷവാർത്ത, താത്കാലികമായി നിർത്തലാക്കിയിരുന്ന അബുദാബിയിലെ ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത തത്സമയ നറുക്കെടുപ്പ് ജൂൺ മൂന്നിനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇൗ നറുക്കെടുപ്പിൽ 10 ദശലക്ഷം ദിർഹമാണ് സമ്മാനം. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
∙ എയർ ഇന്ത്യ (വേ) എക്സ്പ്രസ് (റേ) ഏത് കമ്പനി?
പൈലറ്റുമാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തതിനാൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ മുടങ്ങിയത് ഗൾഫിലേയ്ക്ക് യാത്ര പുറപ്പെടാനൊരുങ്ങിയ ഒട്ടേറെ ഇന്ത്യക്കാെര വലച്ചു. ഇതില്‍ വീസ കാലാവധി അവസാനിക്കുന്നവരടക്കം അടിയന്തരമായി ഗൾഫിലേക്കു പുറപ്പെടാനൊരുങ്ങിയവർ വരെയുണ്ട്. വൻ തുക കൊടുത്താണ് ഇവരിൽ മിക്കവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ കൃത്യമായ മറുപടി നൽകാൻ പോലും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയാറാകാതെയിരുന്നത് കൂടുതൽ പ്രതിഷേധത്തിന് വഴിയൊരുക്കി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ