നീന്താനിറങ്ങും മുൻപേ ആഴം അറിയണം; നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്നവർക്ക് മാർഗനിർദേശവുമായി അജ്മാൻ സിവിൽ ഡിഫൻസ്
അജ്മാൻ ∙ ചൂട് ശക്തമാകുന്നതോടെ നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്നവർക്ക് മാർഗനിർദേശം നൽകി അജ്മാൻ സിവിൽ ഡിഫൻസ്. കുട്ടികളെ നീന്തൽക്കുളത്തിൽ ഇറക്കും മുൻപ് ആഴം സംബന്ധിച്ചു രക്ഷിതാക്കൾക്കു ധാരണയുണ്ടാകണം. കുട്ടികളെ തനിച്ച് നീന്തൽക്കുളങ്ങളിലേക്ക് വിടരുത്. ഉഷ്ണകാലത്ത് കടലിലും കുളത്തിലും നീന്താൻ ഇറങ്ങുന്ന കുട്ടികൾ

അജ്മാൻ ∙ ചൂട് ശക്തമാകുന്നതോടെ നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്നവർക്ക് മാർഗനിർദേശം നൽകി അജ്മാൻ സിവിൽ ഡിഫൻസ്. കുട്ടികളെ നീന്തൽക്കുളത്തിൽ ഇറക്കും മുൻപ് ആഴം സംബന്ധിച്ചു രക്ഷിതാക്കൾക്കു ധാരണയുണ്ടാകണം. കുട്ടികളെ തനിച്ച് നീന്തൽക്കുളങ്ങളിലേക്ക് വിടരുത്. ഉഷ്ണകാലത്ത് കടലിലും കുളത്തിലും നീന്താൻ ഇറങ്ങുന്ന കുട്ടികൾ മുങ്ങി മരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഡിവൈഡർ ഇല്ലാതെ നീന്തൽക്കുളങ്ങൾ പണിയരുത്. വീട്ടിൽ നീന്തൽക്കുളങ്ങൾ നിർമിക്കുന്നവർ സുരക്ഷാ നിയമങ്ങൾ പാലിക്കണം. സുരക്ഷാ ജാക്കറ്റില്ലാതെ നീന്താൻ അനുവദിക്കുന്നത് അപകടമുണ്ടാക്കും.
കുളങ്ങളിൽ സെൻസറുകൾ സ്ഥാപിക്കണം. കുളത്തിലെ ഏത് ചലനവും നിരീക്ഷിക്കാൻ സംവിധാനവും വേണം. അപകടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്. മാനുഷിക ഘടകങ്ങളാണ് അപകടങ്ങൾക്ക് കാരണമാകുന്നത് എന്നതിനാൽ അശ്രദ്ധ കുറ്റകൃത്യമായി കണക്കാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ക്ലബ്ബുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ നീന്തൽ പരിശീലനത്തിന് കുട്ടികൾക്ക് ഗൈഡ് നിർബന്ധമാണ്. മുഴുവൻ സമയവും ഇവരുടെ സേവനം ഉറപ്പാക്കാൻ ഷിഫ്റ്റ് ഏർപ്പെടുത്താം. നീന്തൽക്കുളങ്ങൾക്ക് അരികിൽ നിരീക്ഷകർ ഇല്ലാതെ പരിശീലനം പാടില്ലെന്നും നിർദേശമുണ്ട്.