നേരിട്ടുള്ള വിദേശ നിക്ഷേപം; മൂന്നിലേക്കുയർന്ന് യുഎഇ
അബുദാബി ∙ യുഎഇയിലേക്ക് വിദേശ നിക്ഷേപകരുടെ ഒഴുക്ക് വർധിച്ചതോടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ആഗോള തലത്തിൽ രാജ്യം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു. നിക്ഷേപ സൗഹൃദ നയങ്ങളാണ് യുഎഇയ്ക്ക് നേട്ടം സമ്മാനിച്ചത്. അറബ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎഇ

അബുദാബി ∙ യുഎഇയിലേക്ക് വിദേശ നിക്ഷേപകരുടെ ഒഴുക്ക് വർധിച്ചതോടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ആഗോള തലത്തിൽ രാജ്യം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു. നിക്ഷേപ സൗഹൃദ നയങ്ങളാണ് യുഎഇയ്ക്ക് നേട്ടം സമ്മാനിച്ചത്.
അറബ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎഇ ബിസിനസ്, പ്രഫഷണൽ, സോഫ്റ്റ്‌വെയർ, ഐടി, സാമ്പത്തിക സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള 1,277 പദ്ധതികളിലായി കഴിഞ്ഞ വർഷം 2300 കോടി ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകർഷിച്ചു. യുഎസും ജർമനിയുമാണ് യുഎഇയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. കമ്പനികളിൽ 100% വിദേശ ഉടമസ്ഥാവകാശം, കുറഞ്ഞ വീസ നിയന്ത്രണങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾ എന്നിവയാണ് ആഗോള കമ്പനികളെ യുഎഇയിലേക്ക് ആകർഷിക്കുന്നത്.