സുഹാര്‍∙ ലിവ റൗണ്ട് എബൗട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍ കുമാറിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച്ച പുലര്‍ച്ചെയുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കുന്ന മൃതദേഹം ഭാര്യയുടെ നാടായ ഒറ്റപ്പാലം പാലപ്പുറം ആതിര വീട്ടില്‍ സംസ്‌ക്കരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഹാര്‍ ∙ ലിവ റൗണ്ട് എബൗട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍ കുമാറിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച്ച പുലര്‍ച്ചെയുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കുന്ന മൃതദേഹം ഭാര്യയുടെ നാടായ ഒറ്റപ്പാലം പാലപ്പുറത്തെ വീട്ടില്‍ സംസ്‌കരിക്കും. തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാറിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. പരുക്കേറ്റ ഭാര്യ ജീജയും, മക്കളായ മയൂര, നന്ദന എന്നിവരും നേരത്തെ ആശുപത്രി വിട്ടിരുന്നു. ഇവരും ഇന്ന് നാട്ടിലേക്ക് തിരിക്കും.

സുഹാറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സുനില്‍ കുമാറും കുടുംബവും സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ദിശ മാറി വന്ന ട്രക്ക് നിരവധി വാഹനത്തിൽ ഇടിക്കുകയും ഇടിയേറ്റ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളിലിടിച്ച് വലിയ അപകടം സൃഷ്ടിക്കുകയുമായിരുന്നു. അപകടത്തില്‍ രണ്ടു സ്വദേശികളും മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

English Summary:

Body of Sunil Kumar, who Died in Car Accident in Oman, was Brought Home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT