ഷാർജയിൽ യുവാവിനെ കാണാതായിട്ട് 2 മാസം; എമിറേറ്റുകളിൽ തേടിയലഞ്ഞ് പിതാവ്
അബുദാബി/ഷാർജ ∙ 2 മാസം മുൻപ് ഷാർജയിൽ കാണാതായ മകൻ ജിത്തുവിനെ അന്വേഷിച്ച് വിവിധ എമിറേറ്റിൽ അലയുകയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ മാള കുഴൂർ സ്വദേശി സുരേഷ്. ഇത്തിസലാത്തിന്റെ ജോലികൾ കരാറെടുത്ത് ചെയ്യുന്ന സ്വകാര്യ കമ്പനിയിലായിരുന്നു ജിത്തുവിന് ജോലി. മാർച്ച് 10നാണ് ജിത്തുവിനെ കാണാതായത്. പൊലീസിലും

അബുദാബി/ഷാർജ ∙ 2 മാസം മുൻപ് ഷാർജയിൽ കാണാതായ മകൻ ജിത്തുവിനെ അന്വേഷിച്ച് വിവിധ എമിറേറ്റിൽ അലയുകയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ മാള കുഴൂർ സ്വദേശി സുരേഷ്.
ഇത്തിസലാത്തിന്റെ ജോലികൾ കരാറെടുത്ത് ചെയ്യുന്ന സ്വകാര്യ കമ്പനിയിലായിരുന്നു ജിത്തുവിന് ജോലി. മാർച്ച് 10നാണ് ജിത്തുവിനെ കാണാതായത്. പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും കേന്ദ്രമന്ത്രിക്കും പരാതി നൽകിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. ജോലിക്കുപോയ ജിത്തു തിരിച്ചെത്തിയില്ലെന്ന് ബുത്തീനയിൽ കൂടെ താമസിക്കുന്നവർ 3 ദിവസത്തിനുശേഷം സുരേഷിനെ വിളിച്ചറിയിക്കുകയായിരുന്നു. കാണാതായ അന്നു വൈകിട്ട് 7 വരെ മൊബൈൽ ഫോൺ പ്രവർത്തിച്ചിരുന്നു. വിവരം അറിഞ്ഞ ഉടൻ സുരേഷ് ഷാർജയിലെത്തി ജിത്തുവിന്റെ സുഹൃത്തുക്കളോടും മറ്റും വിവരം തേടിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. വൈകാതെ ബന്ധുക്കളെയും മറ്റു സുഹൃത്തുക്കളെയും വിവരം അറിയിച്ചു.
ഷാർജയിലെ അൽ ഗർബ പൊലീസിൽ പരാതി നൽകി. തുടർന്ന് യുഎഇയിലെ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജോലികഴിഞ്ഞ് സുരേഷ് ഓരോ ദിവസവും ഓരോ സ്ഥലങ്ങളിൽ പോയി അന്വേഷണം തുടരുകയാണ്. കാത്തിരിപ്പ് നീളുംതോറും സുരേഷിന്റെയും കുടുംബത്തിന്റെയും ആശങ്കയും ഏറുകയാണ്.