ദുബായ് ∙ ആർടിഎയുടെ ഏറ്റവും വലിയ ഗതാഗത വികസന പദ്ധതിയായ ഷിൻഡഗ ഇടനാഴി വികസനം 45% പിന്നിട്ടു. 2030ൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ദുബായിലെ യാത്രാ സമയം ഗണ്യമായി കുറയും. 104 മിനിറ്റ് എടുക്കുന്ന യാത്രയ്ക്ക് 16 മിനിറ്റ് മതിയാകും. ദെയ്റ, ബർദുബായ് എന്നീ മേഖലകളെയും ദുബായ് ഐലൻഡ്, വാട്ടർഫ്രണ്ട്, മാരിടൈം സിറ്റി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആർടിഎയുടെ ഏറ്റവും വലിയ ഗതാഗത വികസന പദ്ധതിയായ ഷിൻഡഗ ഇടനാഴി വികസനം 45% പിന്നിട്ടു. 2030ൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ദുബായിലെ യാത്രാ സമയം ഗണ്യമായി കുറയും. 104 മിനിറ്റ് എടുക്കുന്ന യാത്രയ്ക്ക് 16 മിനിറ്റ് മതിയാകും. ദെയ്റ, ബർദുബായ് എന്നീ മേഖലകളെയും ദുബായ് ഐലൻഡ്, വാട്ടർഫ്രണ്ട്, മാരിടൈം സിറ്റി, മിനാ റാഷിദ് എന്നിവിടങ്ങളിലെ ഗതാഗത സൗകര്യത്തെയും മാറ്റിമറിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ പുരോഗതിയാണ് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ അറിയിച്ചത്. 13 കി.മീ. വരുന്ന 15 ഇന്റർ സെക്‌ഷനുകൾ ഈ ഘട്ടത്തിൽ പൂർത്തിയാകും. ഷെയ്ഖ് റാഷിദ് റോഡ്, അൽ മിനാ സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കയ്റോ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇടനാഴിയിൽ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാം.

നാലാം ഘട്ടത്തിലെ പ്രധാന നിർമാണങ്ങൾ
∙ ഷെയ്ഖ് റാഷിദ് റോഡിനും ഫാൽക്കൺ ഇന്റർസെക്‌ഷനും ഇടയിലെ 1.3 കിലോമീറ്റർ നീളമുള്ള 3 വരി പാലം. 
∙ ഫാൽക്കൺ ഇന്റർ സെക്‌ഷനിൽ നിന്ന് അൽവാസൽ റോഡിലേക്കുള്ള 780 മീറ്റർ നീളമുള്ള 3 വരി പാലം. 
∙ ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്കുള്ള 985 മീറ്റർ നീളമുള്ള 2 വരി പാലം
∙ ജുമൈറ, അൽമിന, ഷ ഷബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ 4.8 കിലോമീറ്റർ നീളത്തിൽ റോഡ് ഉപരിതല നിർമാണം.
∙ ഷെയ്ഖ് റാഷിദ് റോഡിലും അൽ മിനാ സ്ട്രീറ്റിലും കാൽനട യാത്രക്കാർക്കുള്ള പാലം.
∙  ഇൻഫിനിറ്റി പാലത്തിനും അൽ ഖലീജ് സ്ട്രീറ്റ് ഇന്റർസെക്‌ഷനും ഇടയിൽ 1.65 കി.മീ നീളത്തിൽ 3 വരി അൽ ഖലീജ് സ്ട്രീറ്റ് ടണലിന്റെ നിർമാണവും പുരോഗമിക്കുകയാണ്. മണിക്കൂറിൽ 12,000 വാഹനങ്ങൾ കടന്നു പോകാനുള്ള ശേഷിയുണ്ട്.  

English Summary:

RTA completes 45% of first contract for Phase 4 of Shindagha Corridor Development Project

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT