ഇബ്രി ഇന്ത്യൻ സ്കൂളിന് നൂറുമേനി വിജയം
ഇബ്രി ∙ സിബിഎസ്ഇ പരീക്ഷകളിൽ ഇബ്രി ഇന്ത്യൻ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും ഉന്നത മാർക്ക് നേടി വിജയിച്ചു. പത്താം ക്ലാസിൽ ആറും പന്ത്രണ്ടാം ക്ലാസിൽ അഞ്ചും വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി വിജയം കൈവരിച്ചു. പന്ത്രണ്ടാം തരത്തിൽ 75 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ പത്ത് കുട്ടികളും 60

ഇബ്രി ∙ സിബിഎസ്ഇ പരീക്ഷകളിൽ ഇബ്രി ഇന്ത്യൻ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും ഉന്നത മാർക്ക് നേടി വിജയിച്ചു. പത്താം ക്ലാസിൽ ആറും പന്ത്രണ്ടാം ക്ലാസിൽ അഞ്ചും വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി വിജയം കൈവരിച്ചു. പന്ത്രണ്ടാം തരത്തിൽ 75 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ പത്ത് കുട്ടികളും 60 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിൽ 10 കുട്ടികളും മാർക്ക് കരസ്ഥമാക്കി.
പ്ലസ് ടുവിന് 95.4 ശതമാനം മാർക്ക് നേടി മിലൻ കൃഷ്ണ ഒന്നാം സ്ഥാനത്തെത്തി. 93.2 ശതമാനം മാർക്ക് നേടി രൂപേഷ് ലോകനാഥൻ രണ്ടാം സ്ഥാനം നേടി. 93 ശതമാനം മാർക്ക് നേടി മുഹമ്മദ് ആദിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്താം തരത്തിൽ 75 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ 19 കുട്ടികളും 60 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിൽ 11 കുട്ടികളും വിജയം ഉറപ്പിച്ചു. പത്താം തരത്തിൽ ജറിഷ് ബ്ലസ്സി 92.6 ശതമാനം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൈന ഫാത്തിമ ഫിദ മുഹമ്മദ്, ഫറ ഷംസുദ്ദീൻ എന്നിവർ 92.4 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം 91.8 ശതമാനം നേടിയ സഫ മറിയത്തിലാണ്. വിദ്യാർത്ഥികൾ നേടിയ ഉജ്ജ്വല വിജയം കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും തെളിവാണെന്നും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രിൻസിപ്പലും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും അഭിനന്ദിച്ചു.