ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പഠന നിലവാരം ഉയര്‍ത്തും
ജിദ്ദ∙ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പുതിയതായി ചുമതലയേറ്റ ജിദ്ദ ഇന്ത്യന്‍സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍.

ജിദ്ദ ∙ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പുതിയതായി ചുമതലയേറ്റ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍.
ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പഠന നിലവാരം ഉയര്‍ത്തുന്നതിന് നിലവിലുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം അധ്യാപകരുടെ ഒഴിവുകൾ നികത്തും. അതോടൊപ്പം കുട്ടികളുടെ പഠന, പഠനേതര കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യയമായ എല്ലാ നടപടികളും സ്വീകരിക്കും.
പിഴ കൂടാതെ പ്രതിമാസ ഫീസ് അടുക്കുന്നതിനുള്ള സമയപരിധി മാസത്തിന്റെ ആദ്യ പത്തുവരെയാക്കണമെന്ന ഇസ്പാഫ് ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. രക്ഷകര്‍ത്താക്കളുമായുള്ള അധ്യാപക കൂടിക്കാഴ്ചകള്‍ അധികരിപ്പിക്കും. ആവശ്യമായ ഘട്ടങ്ങളില്‍ ഓണ്‍ലൈന്‍ പഠനം മികവുറ്റതും കുറ്റമറ്റതുമാക്കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്വന്തമായുണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു,
സ്‌കൂളിന്റെ പഠന നിലവാരം ഉയര്‍ത്തുന്നതിനും എല്ലാ നിലയിലുമുള്ള മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ എല്ലാ പിന്തുണയും ഇസ്പാഫ് ഭാരവാഹികള്‍ പ്രിന്‍സിപ്പലിന് വാഗ്ദാനം ചെയ്തു. ഇസ്പാഫ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസല്‍, രക്ഷാധികാരികളായ സലാഹ് കാരാടന്‍, മുഹമ്മദ് ബൈജു, കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ ഷാജ, അബ്ദുല്‍ മജീദ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.