രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചു; കുവൈത്തിൽ 14 അംഗ മന്ത്രിസഭയ്ക്ക് അനുമതി
കുവൈത്ത് സിറ്റി ∙ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അംഗീകാരം നൽകി. 2 വനിതകൾ ഉൾപ്പെടെ 14 അംഗ മന്ത്രിസഭയാണ് രൂപീകരിച്ചത്. കുവൈത്ത് പാർലമെന്റ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ട അമീർ മന്ത്രിമാരുടെ

കുവൈത്ത് സിറ്റി ∙ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അംഗീകാരം നൽകി. 2 വനിതകൾ ഉൾപ്പെടെ 14 അംഗ മന്ത്രിസഭയാണ് രൂപീകരിച്ചത്.
കുവൈത്ത് പാർലമെന്റ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ട അമീർ മന്ത്രിമാരുടെ പട്ടികയ്ക്ക് അംഗീകാരം നൽകുക കൂടി ചെയ്തതോടെ ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമായി. രാഷ്ട്രീയ കലഹങ്ങൾ നീക്കാനും ഭാവി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് പൊതുജനങ്ങളുടെ വിലയിരുത്തൽ. പുതിയ തീരുമാനം ഓഹരി വിപണിയിലും വൻ ചലനമുണ്ടാക്കി.
മന്ത്രിമാരും വകുപ്പുകളും
∙ ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ സബാഹ് (പ്രധാനമന്ത്രി)
∙ ഫഹദ് യൂസഫ് സൗദ് അൽ സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി)
∙ ഷെരീദ അബ്ദുല്ല അൽ മൗഷർജി (ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി)
∙ ഡോ. ഇമാദ് മുഹമ്മദ് അൽ അതിഖി (ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി)
∙ അബ്ദുൽറഹ്മാൻ ബദാ അൽ മുതൈരി (വിവര, സാംസ്കാരിക മന്ത്രി)
∙ ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാധി (ആരോഗ്യമന്ത്രി)
∙ ഡോ. അൻവർ അലി അൽ മുദ്ദഫ് (ധനമന്ത്രി, സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രി)
∙ ഡോ. ആദിൽ മുഹമ്മദ് അൽ അദ്വാനി (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി)
∙ അബ്ദുല്ല അലി അൽ യഹ്‍യ (വിദേശകാര്യമന്ത്രി)
∙ ഡോ. നൂറ മുഹമ്മദ് അൽ മഷാൻ (പൊതുമരാമത്ത്, മുനിസിപ്പൽകാര്യ മന്ത്രി)
∙ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി (നീതിന്യായ, ഔഖാഫ്, ഇസ്‍ലാമികകാര്യ മന്ത്രി)
∙ ഒമർ സൗദ് അൽ ഒമർ (വാണിജ്യ, വ്യവസായ മന്ത്രി. വാർത്താവിനിമയ സഹമന്ത്രി)
∙ ഡോ. മുഹമ്മദ് അബ്ദുൽ അസീസ് ബുഷെഹരി (ജല–വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി. ഭവനകാര്യ സഹമന്ത്രി)
∙ ഡോ. അംതൽ ഹാദി അൽ ഹുവൈല (സാമൂഹിക, തൊഴിൽ, കുടുംബ, ശിശുക്ഷേമ മന്ത്രി. യുവജനകാര്യ സഹമന്ത്രി)