സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം ജൂലൈ 1 മുതൽ ഗാർഹിക തൊഴിലാളികൾക്കായി വേതന സംരക്ഷണ സേവനം ആരംഭിക്കും.

സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം ജൂലൈ 1 മുതൽ ഗാർഹിക തൊഴിലാളികൾക്കായി വേതന സംരക്ഷണ സേവനം ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം ജൂലൈ 1 മുതൽ ഗാർഹിക തൊഴിലാളികൾക്കായി വേതന സംരക്ഷണ സേവനം ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം ജൂലൈ 1 മുതൽ ഗാർഹിക തൊഴിലാളികൾക്കായി വേതന സംരക്ഷണ സേവനം ആരംഭിക്കും. ഈ നീക്കം ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കാനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. മുസാനെദ് പ്ലാറ്റ്‌ഫോമിൽ അംഗീകൃതമായ ഡിജിറ്റൽ വാലറ്റുകളും ബാങ്കുകളും ഉപയോഗിച്ച് തൊഴിലാളികൾക്കുള്ള ശമ്പളം നൽകുന്നത് സുഗമമാക്കുകയും സുതാര്യമാക്കുകയും ചെയ്യുക എന്നതാണ് ഈ സേവനം ലക്ഷ്യമിടുന്നത്. 

ഈ സേവനത്തിലൂടെ ശമ്പളം കൈമാറുന്നതിലെ സുരക്ഷയും വിശ്വാസ്യതയും പ്രോത്സാഹിപ്പിക്കുകയും അതുവഴി തൊഴിലാളിയുടേയും തൊഴിൽ ഉടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ കരാർ പ്രകാരം ഉള്ള ഗാർഹിക തൊഴിലാളികൾക്ക്  ഈ സേവനം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ഓരോ തൊഴിലുടമയുടെയും ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച്  നിലവിലെ കരാറുകൾക്ക് ഘട്ടം ഘട്ടമായി ബാധകമാകും.

ADVERTISEMENT

നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ളവർക്ക് 2025 ജനുവരി 1 മുതൽ ഈ സേവനം ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു. 2025 ജൂലൈ 1 മുതൽ മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ളവർക്കും, 2025 ഒക്ടോബർ 1 മുതൽ രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമക്കും  ഈ സേവനം നിർബന്ധമാണ്. 2026 ജനുവരി 1-നകം എല്ലാ വീട്ടുജോലിക്കാരെയും ഈ സേവനത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ഏപ്രിൽ 1 മുതൽ മുസാനെദിൽ ഇത് ലഭ്യമാണ്.

ഗാർഹിക തൊഴിലാളികൾക്ക് ഈ പ്രത്യേക ഔപചാരിക മാർഗങ്ങളിലൂടെ ശമ്പളം നൽകുന്നത് തൊഴിലുടമയ്ക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. പ്രധാനമായും ഗാർഹിക തൊഴിലാളികൾക്ക് നൽകുന്ന വേതനത്തിന്റെ തെളിവ് നൽകുന്നു. തൊഴിൽ കരാറിന്റെ അവസാനത്തിലോ, യാത്രയിലോ തൊഴിലാളിയുടെ നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനൊക്കെ തൊഴിലുടമയ്ക്ക് എളുപ്പമാക്കുന്നു. എന്തെങ്കിലും വിരുദ്ധ അഭിപ്രായവ്യത്യാസമുണ്ടായാൽ തൊഴിലുടമയെയും ജീവനക്കാരനെയും സംരക്ഷിക്കുന്നു.

English Summary:

Saudi Human Resources Ministry Launches Wage Protection Service for Domestic Workers