ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ; വായനയുടെ ഉത്സവം കൊടിയിറങ്ങി
ഷാർജ ∙ 12 ദിവസം നീണ്ടുനിന്ന ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന് ഞായറാഴ്ച തിരശീല വീണു. ഒന്നരലക്ഷത്തിലേറെപ്പേരാണ് ഇത്തവണ വായനോത്സവം സന്ദർശിച്ചത്. ശിൽപശാലകൾ, ചർച്ചകൾ, കലാ പ്രകടനങ്ങൾ എന്നിവ ഉൾപ്പെടെ 1500ലേറെ പരിപാടികളാണ് ഈ വർഷം അവതരിപ്പിക്കപ്പെട്ടതെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി

ഷാർജ ∙ 12 ദിവസം നീണ്ടുനിന്ന ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന് ഞായറാഴ്ച തിരശീല വീണു. ഒന്നരലക്ഷത്തിലേറെപ്പേരാണ് ഇത്തവണ വായനോത്സവം സന്ദർശിച്ചത്. ശിൽപശാലകൾ, ചർച്ചകൾ, കലാ പ്രകടനങ്ങൾ എന്നിവ ഉൾപ്പെടെ 1500ലേറെ പരിപാടികളാണ് ഈ വർഷം അവതരിപ്പിക്കപ്പെട്ടതെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.
സാഹിത്യം, കല, കായികം, സാങ്കേതികവിദ്യ, ചിത്രരചന, സംഗീതം, നാടകം എന്നിവ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഭാര്യ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.
റീഡിങ് ഫെസ്റ്റിവലിൽ നിന്ന് 25 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങുന്നതിന് ഷെയ്ഖ് സുൽത്താൻ ഉത്തരവിട്ടിരുന്നു. ഷാർജയിലെ പൊതു, സ്വകാര്യ ലൈബ്രറികളിലേക്കാണ് ഈ പുസ്തകങ്ങൾ എത്തിക്കുക. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നായി 186 പ്രസാദകർ റീഡിങ് ഫെസ്റ്റിവലിൽ പങ്കെടുത്തു.