ദുബായ് ∙ യുഎഇയില്‍ മഴക്കെടുതി സംഭവിച്ചവരുടെ വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നല‍്കിത്തുടങ്ങി. ഏപ്രില്‍ 16 നാണ് രാജ്യത്ത് കനത്ത മഴ പെയ്തത്. മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെയുളള സ്ഥാവരജംഗമ വസ്കുക്കള്‍ക്ക് വ്യാപകമായ നാശം സംഭവിച്ചുവെന്ന്

ദുബായ് ∙ യുഎഇയില്‍ മഴക്കെടുതി സംഭവിച്ചവരുടെ വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നല‍്കിത്തുടങ്ങി. ഏപ്രില്‍ 16 നാണ് രാജ്യത്ത് കനത്ത മഴ പെയ്തത്. മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെയുളള സ്ഥാവരജംഗമ വസ്കുക്കള്‍ക്ക് വ്യാപകമായ നാശം സംഭവിച്ചുവെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയില്‍ മഴക്കെടുതി സംഭവിച്ചവരുടെ വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നല‍്കിത്തുടങ്ങി. ഏപ്രില്‍ 16 നാണ് രാജ്യത്ത് കനത്ത മഴ പെയ്തത്. മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെയുളള സ്ഥാവരജംഗമ വസ്കുക്കള്‍ക്ക് വ്യാപകമായ നാശം സംഭവിച്ചുവെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയില്‍ മഴക്കെടുതി സംഭവിച്ചവരുടെ വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നൽകി തുടങ്ങി. ഏപ്രില്‍ 16ന് മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെ വ്യാപകമായ നാശം സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ വായ്പ തിരിച്ചടവില്‍ ബാങ്ക് ഇളവ് നല്‍കും. മോർട്ട്ഗേജ് (പണയവായ്പ) തിരിച്ചടവുളളവർക്ക് ഇത് ബാധകമല്ല. വായ്പ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നല്‍കണമെന്ന് നേരത്തെ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശം നല്‍കിയിരുന്നു. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശിച്ചിരുന്നു. ഇന്‍ഷുറന്‍സില്‍ നിന്നും ഇതിനകം തന്നെ നിരവധി അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. എന്നാല്‍ തന്നെയും പകുതിയോളം പേരുടെയും അപേക്ഷകള്‍ സമർപ്പിക്കാന്‍ ഇന്‍ഷുറന്‍സ് ദാതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ബാങ്കുകളും വിലയിരുത്തുന്നത്. 

∙ ഇന്‍ഷുറന്‍സ് കമ്പനി അപേക്ഷ നിരസിച്ചോ, പരാതി നല്‍കാം
ഇന്‍ഷുറന്‍സില്‍ നിന്നും നിരസിക്കപ്പെട്ട അപേക്ഷകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന് കീഴിലുളള സനദക് പ്ലാറ്റ് ഫോം വഴി പുന: പരിശോധനയ്ക്ക് സമർപ്പിക്കാം. യുഎഇ കേന്ദ്രബാങ്കാണ് ഇത്തരത്തിലൊരു സംവിധാനം നടപ്പില്‍ വരുത്തിയത്. ഇന്‍ഷുറന്‍സില്‍ നിന്നുണ്ടായ തീരുമാനം നീതിപൂർവമല്ലെന്ന് പരാതിയുണ്ടെങ്കില്‍ സനദക് പ്ലാറ്റ് ഫോം വഴി തെളിവുകള്‍ സഹിതം അപേക്ഷ നല്‍കാം. രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിലുള്ള വിശ്വാസം സംരക്ഷിക്കുകയെന്നുളളത് ലക്ഷ്യമിട്ട് രൂപീകരിച്ച സുതാര്യവും ഫലപ്രദവുമായ ഉപഭോക്തൃ പരാതി പരിഹാരകേന്ദ്രമാണ് സനദക്. 

ADVERTISEMENT

∙ പരാതി നല്‍കുന്നതിന് മുന്‍പ് അറിയാൻ
സനദക്കിനെ സമീപിക്കുന്നതിന് മുമ്പ് ആദ്യം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയില്‍ പരാതി നല്‍കിയിരിക്കണം. പരാതി നല്‍കി 30 ദിവസം കാത്തിരുന്നതിന് ശേഷവും നടപടി ഉണ്ടായില്ല എന്നുണ്ടെങ്കില്‍ സനദക്കിനെ സമീപിക്കാം. നിലവില്‍ കോടതി പരിഗണനയുളള കേസില്‍ സനദക്കില്‍ പരാതി നല്‍കരുത്. യുഎഇ കേന്ദ്രബാങ്ക് നിയന്ത്രണത്തിന് പുറത്തുളള വിഷയമാകരുത്. ഇന്‍ഷുറന്‍സ് കമ്പനിക്കും വ്യക്തിക്കും തമ്മില്‍ സമയവായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ പരാതിയുമായി മുന്നോട്ടുപോകരുത്. sanadak.gov.ae എന്ന  വെബ്സൈറ്റിലോ സനദക് ആപ്പിലോ യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരാതികള്‍ സമർപ്പിക്കാം. ആവശ്യമായ വിവരങ്ങളും നൽകണം. പരാതിയുടെ വിവരങ്ങള്‍  800 SANADAK (800 72 623 25) എന്ന നമ്പറിലൂടെ  ട്രാക്ക് ചെയ്യാനും സാധിക്കും.

∙ വാഹന ഇൻഷുറന്‍സ് രണ്ട് തരം 
യുഎഇയില്‍ പൊതുവായി രണ്ട് തരത്തിലുളള വാഹന ഇന്‍ഷുറന്‍സുകള്‍ എടുക്കാറുണ്ട്. കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും തേർഡ് പാർട്ടി ഇന്‍ഷുറന്‍സും. തേർഡ് പാർട്ടി ഇന്‍ഷുറന്‍സിന് പ്രീമിയം തുക കുറവാണ്. വാഹനത്തിന് പരിരക്ഷ കിട്ടില്ലെന്നുളളതാണ് പോരായ്മ. അതേസമയം കൂടുതല്‍ പ്രീമിയം തുക നല്‍കിയെടുക്കുന്ന കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ്, മഴയും പ്രകൃതിക്ഷോഭവും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ നല്‍കും. എന്നാല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്‍പ് അതത് കമ്പനിയുടെ മാനദണ്ഡങ്ങളും നിബന്ധനകളും കൃത്യമായി വായിച്ച് മനസിലാക്കിയിരിക്കണം. പ്രകൃതി ക്ഷോഭങ്ങള്‍ ഉള്‍പ്പടെ അസാധാരണമായ സാഹചര്യങ്ങള്‍ക്കുളള പരിരക്ഷ ഇന്‍ഷുറന്‍സില്‍ ഉണ്ടെങ്കില്‍ മാത്രമെ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കൂ. മറ്റൊന്ന് വെളളക്കെട്ടുപോലുളള പ്രകൃതി ക്ഷോഭമുണ്ടെന്ന് അറിഞ്ഞിട്ടും വാഹനമോടിച്ചതിനാലാണ് കേടുപാടുകള്‍ സംഭവിച്ചതെങ്കില്‍ ഇന്‍ഷുറന്‍സ് തുക നല്‍കണോയെന്നുളളതില്‍ തീരുമാനം ഇന്‍ഷുറന്‍സ് കമ്പനിയുടേതായിരിക്കും. വെളളപ്പൊക്കമുള്‍പ്പടെയുളള പ്രകൃതിക്ഷോഭങ്ങള്‍ മൂലമാണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി സമയത്ത് രേഖകള്‍ നല്‍കണം. 

ADVERTISEMENT

ദുബായിലാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് പൊലീസ് റിപ്പോർട്ടുണ്ടാക്കുകയെന്നുളളതാണ്. ‘To Whom It May Concern' സർട്ടിഫിക്കറ്റിനായി ദുബായ് പൊലീസിന്‍റെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ അപേക്ഷിക്കാം. വാഹനത്തിന്‍റെ കേടുപാടുകള്‍ സംബന്ധിച്ചുളള വിശദവിവരങ്ങളും ഫോട്ടോകളും ആപ്പിലൂടെ സമർപ്പിക്കണം. ഫീസ് അടച്ച് അഞ്ച് മിനിറ്റിനുളളില്‍ തന്നെ ഡിജിറ്റലായി സർട്ടിഫിക്കറ്റ് ലഭിക്കും. ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യാൻ ഈ സർട്ടിഫിക്കറ്റ് സഹായകരമാകും. സ‍ർട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടനെ ഇന്‍ഷുറന്‍സ് ബ്രോക്കറെ അറിയിക്കാം. കേടുപാടുകള്‍ രേഖപ്പെടുത്തണം. അതായത് കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങളുടെ ഫൊട്ടോഗ്രാഫുകളോ വീഡിയോകളോ സമർപ്പിക്കണം. നാശനഷ്ടത്തിന്റെ വ്യാപ്തി കൃത്യമായി വിലയിരുത്താൻ ഈ രേഖപ്പെടുത്തല്‍ സഹായിക്കും. 

പൊലീസ് സർട്ടിഫിക്കറ്റിന് പുറമെ പൊലീസ് അസല്‍ റിപ്പോർട്ട് തേടണം. വാഹന റജിസ്ട്രേഷൻ കാർഡിന്റെയും (മുല്‍കിയ) സാധുവായ ഡ്രൈവിങ് ലൈസൻസിന്റെയും പകർപ്പുകൾ നൽകി നാശനഷ്ടങ്ങൾ വിവരിക്കുന്ന അസല്‍ പൊലീസ് റിപ്പോർട്ട് വാങ്ങണം. അടുത്തുളള പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പൊലീസ് റിപ്പോർട്ട് വാങ്ങേണ്ടത്. ഏത് ദിവസമാണ് വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായത് എന്ന് കൃത്യമായി രേഖപ്പെടുത്തണം. വാഹനത്തിന്‍റെ കേടുപാടുകള്‍ തീർക്കുന്നതിനായുളള കണക്കുകള്‍ ഇന്‍ഷുറന്‍സ് ബ്രോക്കറുമായി സംസാരിക്കാം. പൊലീസ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിവരങ്ങള്‍ നല്‍കാം. ആവശ്യമായ രേഖകള്‍ക്കൊപ്പം പൊലീസ് റിപ്പോർട്ടും സമർപ്പിക്കണം. അതിനുശേഷം ഒന്നുകില്‍ വാഹനം നില്‍ക്കുന്ന സ്ഥലത്തെത്തി ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി പരിശോധിക്കും. അതല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി പറയുന്ന ഗാരീജിലേക്ക് വാഹനമെത്തിക്കാം. വാഹനമോടിക്കാന്‍ അസൗകര്യമുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചാല്‍ അതത് ഗാരീജില്‍ നിന്നുളള പ്രതിനിധികളെത്തി വാഹനം പരിശോധിക്കും . ഇന്‍ഷുറന്‍സ് ക്ലെയിം പൂർത്തിയാകുന്നതുവരെയുളള കാര്യങ്ങള്‍ നമ്മള്‍ തന്നെ നേരിട്ട് നിരീക്ഷിക്കണം.

അബുദാബി മുസഫയിൽ പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട്. ചിത്രം: മനോരമ.(ഫയൽചിത്രം)
ADVERTISEMENT

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുളള ഇന്‍ഷുറന്‍സ് ഹോം ഓണേഴ്സ് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ പ്രോപ്പർട്ടി ഇന്‍ഷുറന്‍സ് എന്നതാണ്. തീ, മോഷണം, നശീകരണം, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ പരിരക്ഷ നല്‍കുകയെന്നുളളതാണ് ഇന്‍ഷുറന്‍സിലൂടെ ലക്ഷ്യമിടുന്നത്. കെട്ടിടത്തിന്‍റെ ഭിത്തികള്‍, മേല്‍ക്കൂര, അടിത്തറ, കെട്ടിടത്തില്‍ ഘടിപ്പിച്ചിട്ടുളള വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം കെട്ടിട ഇന്‍ഷുറന്‍സില്‍ പരിരക്ഷ ലഭിക്കും. ഫർണിച്ചർ, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുളള വസ്തുക്കള്‍ക്കെല്ലാം വസ്തു ഇന്‍ഷുറന്‍സില്‍ പരിരക്ഷ ലഭിക്കും. തീ, മോഷണം, നശീകരണം, പ്രകൃതിദുരന്തങ്ങൾ എന്നിവയുൾപ്പെടെ സംഭവിച്ചാലും ഇക്കാര്യങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും.

വീടുകൾക്കും വാഹനങ്ങൾക്കും പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വാഹന ഇൻഷുറൻസ്, ഹോം ഇൻഷുറൻസ് തുടങ്ങിയ ഇൻഷുറൻസ് പോളിസികള്‍ ഒരുപരിധിവരെ പരിരക്ഷ നൽകുന്നുണ്ട്. ഓരോ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കും അവരുടേതായ നിബന്ധനകളുണ്ടാകും. അതനുസരിച്ച് നടപടിക്രമങ്ങളിലും ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കുന്ന തുകയുടെ ശതമാനത്തിലും വ്യത്യാസമുണ്ടാകാം.

(ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ക്ക് കടപ്പാട്: ഉജ്ജ്വല്‍ ബാലചന്ദ്രൻ, ചാർട്ടേഡ് ലോസ് അഡ്ജസ്റ്റർ,അറബ് ലോസ് അഡ്ജസ്റ്റേഴ്സ്)

English Summary:

UAE Floods: Residents Start Getting Loan Deferments on Rain Damage Claims