മസ്‌കത്ത് ∙ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി നിലവിൽ വന്നു. ഒമാൻ പ്രവാസ ലോകത്തെ വിവിധ തുറകളിലുള്ള ആളുകളുടെ സമഗ്ര ക്ഷേമത്തിനായി രൂപീകൃതമായ സാംസ്‌കാരിക സംഘടനക്ക് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി അംഗീകാരം നൽകി. അഡ്വ. എം. കെ. പ്രസാദ് പ്രസിഡന്റ് ആയ കമ്മിറ്റിയിൽ അറ്റാച്ച്ഡ് പ്രസിഡന്റ് ആയി നിയാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി നിലവിൽ വന്നു. ഒമാൻ പ്രവാസ ലോകത്തെ വിവിധ തുറകളിലുള്ള ആളുകളുടെ സമഗ്ര ക്ഷേമത്തിനായി രൂപീകൃതമായ സാംസ്‌കാരിക സംഘടനക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അംഗീകാരം നൽകി. അഡ്വ. എം. കെ. പ്രസാദ് പ്രസിഡന്റായ കമ്മിറ്റിയിൽ അറ്റാച്ച്ഡ് പ്രസിഡന്റായി നിയാസ് ചെണ്ടയാട്, വർക്കിങ് പ്രസിഡന്റുമാരായി സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി എന്നിവരും ചുമതലയേറ്റു.

പ്രവാസ ലോകത്തെ സാധാരണ സമൂഹത്തിന് ബോധവത്കരണവും സഹായവും നൽകുക വഴി പ്രവാസികളുടെ മാനസികസംഘർഷം കുറയ്ക്കുവാനും സമൂഹവുമായി ഇടപഴകുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും സാധിക്കുമെന്ന് ഈ രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയം കൂടിയുള്ള അഡ്വ. എം. കെ. പ്രസാദ് പറഞ്ഞു. എംബസിയും അധികൃതരുമായി സഹകരിച്ച് സഹായമർഹിക്കുന്നവർക്ക് അത് ലഭ്യമാക്കുവാൻ ഇൻകാസിന്റെ പ്രവർത്തകർ സദാ സന്നദ്ധരായിരിക്കുമെന്ന് അറ്റാച്ച്ഡ് പ്രസിഡന്റായി ചുമതലയേറ്റ നിയാസ് ചെണ്ടയാട് അറിയിച്ചു. രക്തദാന ക്യാമ്പുകൾ അടക്കം നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇൻകാസ് ഏറ്റെടുത്ത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

പ്രവാസലോകത്തെ കുടുബങ്ങളെ അംഗങ്ങളാക്കി വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണെന്ന് നേതാക്കൾ അറിയിച്ചു. ഒമാനിലെ സ്‌കൂളുകളിൽ പഠിക്കുന്ന പ്രവാസികളുടെ കുട്ടികൾക്കായി വ്യക്തിത്വവികസനത്തിനും സാമൂഹിക അവബോധത്തിനും ഊന്നൽ നൽകിയുള്ള മോട്ടിവേഷണൽ ക്ലാസുകൾ സൗജന്യമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇൻകാസ് ഒമാന്റെ പുതിയ നേതൃത്വത്തിന് ഒഐസിസി/ഇൻകാസ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസകൾ അറിയിച്ചു.

English Summary:

INCAS Oman new leadership