സൗദി ഭരണതലത്തിൽ മാറ്റം; രാജകീയ ഉത്തരവ് പുറപ്പെടുവിച്ച് സൽമാൻ രാജാവ്
റിയാദ് ∙ സൗദി ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ച് സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിനെ മന്ത്രി പദവിയോടെ രാജാവിന്റെ പ്രത്യേക ഉപദേശകനായി നിയമിച്ചു. ദേശീയ ഗാർഡിന്റെ ഡപ്യൂട്ടി മന്ത്രി, അബ്ദുൾ മുഹ്സിൻ ബിൻ അബ്ദുൽ അസീസ്

റിയാദ് ∙ സൗദി ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ച് സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിനെ മന്ത്രി പദവിയോടെ രാജാവിന്റെ പ്രത്യേക ഉപദേശകനായി നിയമിച്ചു. ദേശീയ ഗാർഡിന്റെ ഡപ്യൂട്ടി മന്ത്രി, അബ്ദുൾ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അൽ തുവൈജ്‌രിയെ തൽസ്ഥാനത്ത് നിന്ന് നീക്കി മന്ത്രി പദവിയോടെ റോയൽ കോർട്ടിന്റെ ഉപദേശകനായി നിയമിച്ചു.
ദേശീയ ഗാർഡിന്റെ ഡപ്യൂട്ടി മന്ത്രിയുടെ ചുമതല, പ്രത്യേക ഉപദേഷ്ടാവ് ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിനെ ഏൽപ്പിച്ചു. അനസ് ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ സുലൈയിനെ മികച്ച റാങ്കോടെ ടൂറിസം അസിസ്റ്റന്റ് മന്ത്രിയായി നിയമിച്ചു. ഡോ. അബ്ദുല്ല ബിൻ അലി ബിൻ മുഹമ്മദ് അൽ-അഹ്മരിയെ മികച്ച റാങ്കോടെ ആസൂത്രണ വികസനത്തിനായുള്ള വ്യവസായ, മിനറൽ റിസോഴ്സസ് അസിസ്റ്റന്റ് മന്ത്രിയായി നിയമിച്ചു. ഖാലിദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ അബ്ദുൽ കരീമിനെ മന്ത്രി പദവിയുള്ള മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറലായി നിയമിച്ചു.
കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ പ്രഫസർ അൽ ഷെഹാന ബിൻത് സാലിഹ് ബിൻ അബ്ദുല്ല അൽ അസാസിനെ സ്ഥാനത്തുനിന്ന് നീക്കി മികച്ച റാങ്കോടെ റോയൽ കോർട്ടിന്റെ ഉപദേഷ്ടാവായി നിയമിച്ചു. മാസെൻ ബിൻ തുർക്കി ബിൻ അബ്ദുല്ല അൽ സുദൈരിയെ മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന്റെ ഉപദേശകനായി മികച്ച റാങ്കോടെ നിയമിച്ചു.
അബ്ദുൽ മുഹ്‌സെൻ ബിൻ സാദ് ബിൻ അബ്ദുൽ മൊഹ്‌സെൻ അൽ ഖലാഫിനെ ധനകാര്യ ഉപമന്ത്രിയായും അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് അൽ ദഹിമിനെ വാണിജ്യ സഹമന്ത്രിയായും നിയമിച്ചു. അൽ റബ്ദി ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ റബ്ദിയെ മികച്ച റാങ്കോടെ നാഷനൽ ഡേറ്റ മാനേജ്‌മെന്റ് ഓഫിസ് മേധാവിയായി നിയമിച്ചു. സമി ബിൻ അബ്ദുല്ല മുഖീമിനെ മികച്ച റാങ്കോടെ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു.