സങ്കീർണ രോഗങ്ങൾക്ക് സ്റ്റെം സെൽ തെറപ്പി: അബുദാബിയിൽ തുറന്നു, വമ്പൻ കോർഡ് ബ്ലഡ് ബാങ്ക്
അബുദാബി ∙ സങ്കീർണ ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനാകുന്ന മധ്യപൂർവദേശത്തെ ഏറ്റവും വലിയ കോർഡ് ബ്ലഡ് ബാങ്ക് അബുദാബിയിൽ ആരംഭിച്ചു. നവജാത ശിശുവിന്റെ പൊക്കിൾകൊടിയിൽ നിന്നുള്ള രക്തവും മൂലകോശവും ശേഖരിച്ചുവച്ച് നൂതന ചികിത്സയ്ക്കായി ഉപയോഗിക്കുന്നതാണ് പദ്ധതി. എം42വുമായി സഹകരിച്ച് അബുദാബി

അബുദാബി ∙ സങ്കീർണ ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനാകുന്ന മധ്യപൂർവദേശത്തെ ഏറ്റവും വലിയ കോർഡ് ബ്ലഡ് ബാങ്ക് അബുദാബിയിൽ ആരംഭിച്ചു. നവജാത ശിശുവിന്റെ പൊക്കിൾകൊടിയിൽ നിന്നുള്ള രക്തവും മൂലകോശവും ശേഖരിച്ചുവച്ച് നൂതന ചികിത്സയ്ക്കായി ഉപയോഗിക്കുന്നതാണ് പദ്ധതി. എം42വുമായി സഹകരിച്ച് അബുദാബി ആരോഗ്യവകുപ്പാണ് പദ്ധതിക്കു ചുക്കാൻ പിടിക്കുന്നത്. അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്ക് 2024ലായിരുന്നു പ്രഖ്യാപനം. പൊക്കിൾകൊടിയിൽ നിന്നുള്ള രക്തം, മൂലകോശം തുടങ്ങിയവ ശേഖരിച്ച് ഭാവിയിൽ ഉണ്ടാകുന്ന അസുഖങ്ങളെ സ്റ്റെം സെൽ തെറപ്പിയിലൂടെ ഫലപ്രദമായി ചികിത്സിക്കാം.
അപൂർവ രോഗ ചികിത്സ, ജനിതക പരിശോധന, രോഗം നേരത്തെ കണ്ടെത്തൽ എന്നിവയ്ക്കും ഇതു ഉപയോഗിക്കാം. കൂടാതെ മൂലകോശവുമായി യോജിക്കുന്ന മറ്റുള്ളവരുടെ ചികിത്സയ്ക്കും വ്യക്തിയുടെ സമ്മതപ്രകാരം ഉപയോഗിക്കാനാകും. രോഗികൾക്ക് നവീന ചികിത്സാ സൗകര്യം ഒരുക്കുക, ചികിത്സയ്ക്കായി കാത്തിരിപ്പ് സമയം കുറയ്ക്കുക, അതിജീവന നിരക്ക് മെച്ചപ്പെടുത്തുക, സർക്കാരിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചികിത്സാ രംഗത്ത് മുൻനിരയിൽ അബുദാബിയുടെ സ്ഥാനം ഉറപ്പിക്കാനും ഇതിലൂടെ സാധിക്കും. ആഗോള ബയോ ബാങ്കിങ് കേന്ദ്രം നിർമിക്കുന്നതിന്റെ മുന്നോടിയായാണ് കോർഡ് ബ്ലഡ് ബാങ്ക് തുറന്നത്. രോഗപ്രതിരോധ, ആരോഗ്യസംരക്ഷണ രംഗങ്ങളിലെ നൂതന ശാസ്ത്ര ഗവേഷണങ്ങൾക്കും ഇതു സഹായകമാകും. അബുദാബിയിലെ ദനാത്ത് അൽ ഇമറാത്ത് ഹോസ്പിറ്റൽ, കോർണിഷ് ഹോസ്പിറ്റൽ, ഖനത് ഹോസ്പിറ്റൽ, എൻഎംസി ഹെൽത്ത് കെയർ എന്നീ 4 പ്രധാന മാതൃ–ശിശു സംരക്ഷണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും പദ്ധതിയെന്ന് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. നൂറ ഖമീസ് അൽ ഗൈതി പറഞ്ഞു.
ഭാവിയിലെ ശാസ്ത്രീയ മുന്നേറ്റങ്ങൾക്കും പദ്ധതി മുതൽക്കൂട്ടാകും. രക്താർബുദം, ലിംഫോമ, അസ്ഥി, മജ്ജ രോഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും മൂലകോശ ചികിത്സ നടത്താം. ഒരു ലക്ഷം രക്ത സാംപിളുകളും 50 ലക്ഷം പൊക്കിൾക്കൊടിയും സംഭരിക്കാനുള്ള സംവിധാനമുണ്ട്. ഇവ 30 വർഷത്തേക്ക് ഗവേഷണത്തിനും ചികിത്സയ്ക്കും ഉപയോഗിക്കാവുന്ന വിധമാണ് സൂക്ഷിക്കുകയെന്ന് എം42 ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സിഇഒ ആശിഷ് കോശി പറഞ്ഞു. ഉന്നത നിലവാരമുള്ള കൃത്യവും വ്യക്തവുമായ ചികിത്സ ഉറപ്പാക്കി ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.