ജിദ്ദ ∙ പലസ്തീനിലെ ആക്രമണം ഉടനടി അവസാനിപ്പിക്കുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമുള്ള ഉത്തരവാദിത്തം നിറവേറ്റാൻ രാജ്യാന്തര സമൂഹത്തോട് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആഹ്വാനം ചെയ്തു. ബഹ്‌റൈനിൽ 33-ാമത് അറബ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ പലസ്തീനിലെ ആക്രമണം ഉടനടി അവസാനിപ്പിക്കുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമുള്ള ഉത്തരവാദിത്തം നിറവേറ്റാൻ രാജ്യാന്തര സമൂഹത്തോട് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആഹ്വാനം ചെയ്തു. ബഹ്‌റൈനിൽ 33-ാമത് അറബ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം പറഞ്ഞത്.

പലസ്തീൻ സഹോദരങ്ങളെ സഹായിക്കുന്നതിനായി സൗദി ജനകീയ ക്യംപെയ്ൻ ആരംഭിച്ചതായും ഇതുവഴി 700 മില്യൻ റിയാൽ സമാഹരിക്കാനുമായി. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിന് കര-കടൽ പാലങ്ങൾ പ്രവർത്തിപ്പിച്ചു. പലസ്തീൻ ജനത നേരിടുന്ന ക്രൂരമായ ആക്രമണത്തിനെതിരെ സംയുക്ത നടപടി തുടരേണ്ടത് ആവശ്യമാണ്. പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വത്തിന് യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുന്ന പ്രമേയം യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചതിനെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വീണ്ടും സ്വാഗതം ചെയ്തു.

ADVERTISEMENT

അറബ് ജനതയെ സേവിക്കുന്ന വിധത്തിൽ വികസനം, സമൃദ്ധി, സുസ്ഥിരത എന്നീ മേഖലകളിൽ സൗദി മുന്നേറുകയാണ്. മേഖലയിലെ എല്ലാ സംഘർഷങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനാണ് സൗദിയുടെ ശ്രമം. യെമനിലെ സഹോദരങ്ങൾക്ക് മാനുഷിക സഹായം നൽകുന്നത് തുടരുമെന്നും പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ യെമനിലെ വിവിധ സംഘങ്ങളുമായുള്ളള ചർച്ചക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കിരീടാവകാശിയെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തിൽ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, സഹമന്ത്രിയും മന്ത്രിസഭാംഗവുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ എന്നിവരും ഉൾപ്പെടുന്നു.

English Summary:

Attack on Palestine Must End Immediately: Saudi Crown Prince