അബുദാബി ∙ മേഖലയിൽനിന്നുള്ള ഏറ്റവും നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ എംബിസെഡ് സാറ്റ് ഒക്ടോബറിൽ വിക്ഷേപിക്കും. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്‍സി) സന്ദർശിച്ച ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മേഖലയിൽനിന്നുള്ള ഏറ്റവും നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ എംബിസെഡ് സാറ്റ് ഒക്ടോബറിൽ വിക്ഷേപിക്കും. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്‍സി) സന്ദർശിച്ച ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായാണ് ഉപഗ്രഹത്തിന് എംബിസെഡ് എന്നു പേരിട്ടത്. 

ആഗോള ബഹിരാകാശ വ്യവസായത്തിൽ അറബ് മേഖലയുടെ നിലവാരം ഉയർത്താനുള്ള കേന്ദ്രത്തിന്റെ കഴിവിൽ ഷെയ്ഖ് ഹംദാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിരീക്ഷണം ഉൾപ്പെടെയുള്ള സുപ്രധാന ദൗത്യങ്ങൾക്കായി യുഎഇ വിക്ഷേപിക്കുന്ന നാലാമത്തെ ഉപഗ്രഹമാണിത്. മെക്കാനിക്കൽ ഘടനകളിൽ 90 ശതമാനവും ഇലക്ട്രോണിക് മൊഡ്യൂളുകളും തദ്ദേശീയമായാണ് നിർമിച്ചത്. എംബിആർഎസ്‌സി വികസിപ്പിച്ച ഉപഗ്രഹം സ്‌പേസ് എക്‌സ് റോക്കറ്റിൽ വിക്ഷേപിക്കും. പരിസ്ഥിതി പരിശോധനകളും ഉപഗ്രഹത്തിന്റെ പ്രതിരോധശേഷിയും ഉറപ്പാക്കുന്ന അടുത്ത ഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ അന്തിമ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

ചിത്രത്തിന് കടപ്പാട്: വാം.
ADVERTISEMENT

∙ അതിസൂക്ഷ്മം, അതിവേഗം
മേഖലയിൽ വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തമായ ക്യാമറകളിലൊന്നാണ് ഉപഗ്രഹത്തിലുള്ളത്. 500 കിലോമീറ്റർ അകലെ നിന്നു പോലും സൂക്ഷ്മ ചിത്രങ്ങൾ മികവോടെ പകർത്താൻ കഴിയും. ചിത്രങ്ങളും വിവരങ്ങളും അതിവേഗം ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കും. 2018ൽ വിക്ഷേപിച്ച ഖലീഫ സാറ്റിനെക്കാൾ 3 മടങ്ങ് മികവുണ്ട് ഇതിന്. ആഗോള ബഹിരാകാശ സ്ഥാപനങ്ങൾക്കായി ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും ഡേറ്റയും നൽകാൻ എംബിസെഡ് സാറ്റിനു സാധിക്കും. പരിസ്ഥിതി നിരീക്ഷണം, നാവിഗേഷൻ, അടിസ്ഥാന സൗകര്യ വികസനം, ദുരന്ത നിവാരണം തുടങ്ങി വിവിധ ആവശ്യങ്ങളെ പിന്തുണയ്ക്കാൻ ഉപഗ്രഹത്തിന് കഴിയും. 3ഡി സാങ്കേതികവിദ്യകൾ കൂടി ഉപയോഗപ്പെടുത്തിയാണ് ഉപഗ്രഹ ഘടക നിർമാണം. രൂപകൽപന, നിർമാണം തുടങ്ങിയവയ്ക്ക് പൂർണ നേതൃത്വം നൽകി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു.

ചിത്രത്തിന് കടപ്പാട്: വാം.

∙ ഭാവിയിലെ നോട്ടം ബഹിരാകാശത്തും
ഉപഗ്രഹങ്ങൾ തദ്ദേശീയമായി നിർമിച്ചു ചെലവ് കുത്തനെ കുറയ്ക്കുകയും ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കുകയുമാണു ലക്ഷ്യം. ഇനിയുള്ള 5 പതിറ്റാണ്ടുകളിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കു പ്രധാന പങ്കുവഹിക്കാൻ ബഹിരാകാശ മേഖലയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ. സ്പേസ് മൈനിങ്, സ്പേസ് സ്റ്റേഷനുകൾ, സ്പേസ് ടൂറിസം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, പുനർസംസ്കരണ സംവിധാനങ്ങൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതിയുണ്ട്.

English Summary:

Hamdan bin Mohammed Approves MBZ-SAT for Launch

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT