യുഎഇയിൽ വസ്തു വാങ്ങാനും വാടകയ്ക്ക് എടുക്കാനും ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയന്ത്രണവുമായി വൻകിട റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ
യുഎഇയിലെ വൻകിട റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നേരിട്ടുള്ള പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇടപാടുകാർക്ക് നൽകിയ പുതിയ നിർദ്ദേശ പ്രകാരം, വസ്തു വാങ്ങുന്നയാൾക്ക് പരമാവധി 55,000 ദിർഹം മാത്രമേ നേരിട്ട് പണമായി നൽകാൻ കഴിയൂ.

ദുബായ്∙ യുഎഇയിലെ വൻകിട റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നേരിട്ടുള്ള പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇടപാടുകാർക്ക് നൽകിയ പുതിയ നിർദ്ദേശ പ്രകാരം, വസ്തു വാങ്ങുന്നയാൾക്ക് പരമാവധി 55,000 ദിർഹം മാത്രമേ നേരിട്ട് പണമായി നൽകാൻ കഴിയൂ. ബാക്കി സാമ്പത്തിക ഇടപാടുകൾ ബാങ്കിങ് സംവിധാനത്തിലൂടെയാണ് നടത്തേണ്ടത്.
ഈ പുതിയ നിയന്ത്രണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ വിശദീകരിക്കുന്നു. നിലവിൽ വൻകിട സ്ഥാപനങ്ങളാണ് ഇടപാടുകാർക്ക് ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയിട്ടുള്ളതെങ്കിലും, വൈകാതെ ചെറുകിട സ്ഥാപനങ്ങളും ഈ രീതി പിന്തുടർന്നേക്കും.
ദുബായിയിൽ വസ്തുവകകളുടെയും ഭൂമിയുടെയും വിൽപനയിൽ ബാങ്ക് വഴിയല്ലാതെ നേരിട്ട് പണം നൽകുന്നുണ്ട്. 55,000 ദിർഹമോ അതിലധികമോ പണം കൈമാറുമ്പോൾ, റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരും ബ്രോക്കർമാരും നിയമസ്ഥാപനങ്ങളും വസ്തുവാങ്ങലും വിൽപനയും സംബന്ധിച്ച വിശദവിവരങ്ങൾ, കക്ഷികളുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ അധികൃതർക്ക് നൽകേണ്ടതുണ്ട്. ഈ രേഖകൾ ഇല്ലാതെ വസ്തു ഇടപാടുകൾ നടത്താൻ സാധിക്കില്ല.
വസ്തു ഇടപാടുകൾ കഴിവതും ബാങ്കിങ് സംവിധാനത്തിലൂടെ നടത്തണമെന്ന നിർദ്ദേശം നേരത്തെ തന്നെ അധികൃതർ നൽകിയിരുന്നു. കളളപ്പണം തടയുക എന്നതായിരുന്നു ഈ നിർദ്ദേശത്തിന്റെ ലക്ഷ്യം. റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തിക സമഗ്രതയും സുതാര്യതയും ഉറപ്പാക്കുക എന്നതാണ് ഈ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്.
വിദേശികള്‍ വസ്തു വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കണം
1. വസ്തുവാങ്ങുന്നയാള്‍ വ്യക്തിഗതവിവരങ്ങള്‍ ക്രിമിനല്‍ പശ്ചാത്തലം, രാഷ്ട്രീയബന്ധം എന്നിവയടക്കം വെളിപ്പെടുത്തണം.
2. പണത്തിന്‍റെ ഉറവിടം: മൂന്നാമതൊരുവ്യക്തിയില്‍ നിന്നാണോ പണം സ്വീകരിക്കുന്നത് എന്നതുള്‍പ്പടെ പണം കൈമാറുന്നതിന് മുന്‍പ് ഉറവിടം വ്യക്തമാക്കണം.
3. കരിമ്പട്ടികയില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുളള വ്യക്തിയാണോ വസ്തുവാങ്ങുന്നത്, നികുതി ഇളവിനായാണോ വസ്തുവാങ്ങുന്നത്.
4. വസ്തു വാങ്ങുന്നയാളുമായുള്ള കൂടിക്കാഴ്ച നടന്നിട്ടുണ്ടോ അതല്ല ഇടനിലക്കാരന്‍ വഴിയാണോ ഇടപാട് നടന്നത്.
ആന്‍റി മണി ലോണ്ടറിങ് റൂള്‍
രാജ്യത്തിന്‍റെ വിവിധ വ്യാപാരമേഖലകളിലെ പണമിടപാടുകളില്‍ വ്യക്തമായ മാർഗരേഖ യുഎഇ നല്‍കിയിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതും കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ചട്ടക്കൂടിന്‍റെ ഭാഗമാണ്.