ഹജ് തീർഥാടകർക്ക് ഡിജിറ്റൽ ഐഡി കാർഡുമായി സൗദി
മക്ക ∙ രാജ്യാന്തര ഹജ് തീർഥാടകർക്കായി സൗദി അറേബ്യ ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി. തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഡിജിറ്റൽ ഐഡി കാർഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ് വേളയിൽ ഒറ്റപ്പെടുന്നവരുടെയും കൂട്ടം

മക്ക ∙ രാജ്യാന്തര ഹജ് തീർഥാടകർക്കായി സൗദി അറേബ്യ ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി. തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഡിജിറ്റൽ ഐഡി കാർഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും.
ഹജ് വേളയിൽ ഒറ്റപ്പെടുന്നവരുടെയും കൂട്ടം തെറ്റുന്നവരുടെയും മരിക്കുന്നവരുടെയും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. ഹജ് സേവനങ്ങളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശകാര്യ മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തിരിച്ചറിയൽ കാർഡ് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രാലയം പോർട്ടലുകളായ അബ്ഷിർ, തവക്കൽന പ്ലാറ്റ്ഫോം വഴിയുള്ള സേവനങ്ങൾക്കും ഡിജിറ്റൽ ഐഡി ഉപയോഗിക്കാം.