ദുബായ് ∙ സ്‌കൂൾ ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സ്‌കൂൾ ബസ് ഓപറേറ്റർമാർക്ക് നിക്ഷേപ അവസരങ്ങളാണ് ഇതുമൂലം ലഭിക്കുക. സ്കൂൾ ബസുകൾക്കകത്തും പുറത്തും പരസ്യ ഇടങ്ങൾ പ്രയോജനപ്പെടുത്തി സ്കൂൾ ട്രാൻസ്പോർട്ട് ഓപറേറ്റർമാർക്ക് ഈ സംരംഭത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്‌കൂൾ ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സ്‌കൂൾ ബസ് ഓപറേറ്റർമാർക്ക് നിക്ഷേപ അവസരങ്ങളാണ് ഇതുമൂലം ലഭിക്കുക. 

സ്കൂൾ ബസുകൾക്കകത്തും പുറത്തും പരസ്യ ഇടങ്ങൾ പ്രയോജനപ്പെടുത്തി സ്കൂൾ ട്രാൻസ്പോർട്ട് ഓപറേറ്റർമാർക്ക് ഈ സംരംഭത്തിലൂടെ അധിക വരുമാനം നേടാനാകും. എങ്കിലും ഈ പരസ്യങ്ങൾ സ്‌കൂൾ കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കിക്കൊണ്ടുള്ള ഉൽപന്നങ്ങളുടെയും ഓഫറുകളുടേതുമായിരിക്കണം. ഇതിന് കർശനമായ മാനദണ്ഡങ്ങളും നിയമാവലികളും പാലിക്കണമെന്ന് ആർടിഎ പ്ലാനിങ് & ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അഡെൽ ഷാക്കേരി പറഞ്ഞു.

ചിത്രം : മനോരമ.
ADVERTISEMENT

ഏതൊക്കെ പരസ്യങ്ങൾ ഉൾപ്പെടുത്താം?
പരസ്യങ്ങൾ വിദ്യാർഥികൾക്ക് അനുയോജ്യമായതും യുഎഇ നിയമങ്ങൾക്കനുസൃതമായി ശരിയായ തത്വങ്ങൾ, ധാർമ്മികത, പെരുമാറ്റങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കണം. ഉള്ളടക്കത്തിനുള്ള അംഗീകാരം ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് വാങ്ങണം. ആർടിഎയുടെ വെബ്‌സൈറ്റ് വഴി ഒരു പരസ്യ പെർമിറ്റ് ആവശ്യമാണ്. ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ഓൺ-ബോർഡ് പരസ്യ സ്ക്രീനുകൾ ഡ്രൈവറിന് പിന്നിൽ സ്ഥാപിക്കണം. പരസ്യങ്ങളൊന്നും വാതിലുകളെയോ എമർജൻസി എക്സിറ്റുകളെയോ തടസ്സപ്പെടുത്തരുത്.  ബസുകളുടെ പുറംഭാഗത്തുള്ള പരസ്യങ്ങൾ ‘സ്‌കൂൾ ബസ്’ സൈനേജ് മറയ്ക്കുകയോ മറ്റു ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയോ ചെയ്യരുത്; പ്രത്യേകിച്ച് പിൻവശത്തെ ഗ്ലാസിൽ.  

ആവശ്യമായ എല്ലാ രേഖകളും സഹിതം ആർടിഎയുടെ വെബ്‌സൈറ്റിലെ അഡ്വർടൈസിങ് മാനേജ്‌മെന്റ് സിസ്റ്റം (എഎംഎസ്) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പരസ്യ സാമഗ്രികൾ മാറ്റുമ്പോഴെല്ലാം ദുബായ് മുനിസിപ്പാലിറ്റിയുടെ അനുമതി ആവശ്യമാണ്. പ്രചാരണം അവസാനിപ്പിച്ച് 48 മണിക്കൂറിനുള്ളിൽ ബസുകളിൽ നിന്ന് പരസ്യ സാമഗ്രികൾ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും പൂർത്തിയാക്കണം.

English Summary:

Dubai school bus operators allowed to display advertisements - Dubai Roads and Transport Authority