സ്വിംസ്യൂട്ട് ഫാഷന്‍ ഷോയുമായി സൗദി; മോഡലുകൾ നടന്ന് കയറിയത് ചരിത്രത്തിലേക്ക്
സൗദി അറേബ്യയിൽ ഇതാദ്യമായി സ്വിംസ്യൂട്ട് ഫാഷന്‍ ഷോ സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് സ്വിംസ്യൂട്ട് മോഡലുകൾ അവതരിപ്പിച്ച ആദ്യ ഫാഷൻ ഷോ രാജ്യത്ത് നടന്നത്.

ജിദ്ദ ∙ സൗദി അറേബ്യയിൽ ഇതാദ്യമായി സ്വിംസ്യൂട്ട് ഫാഷന്‍ ഷോ സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് സ്വിംസ്യൂട്ട് മോഡലുകൾ അവതരിപ്പിച്ച ആദ്യ ഫാഷൻ ഷോ രാജ്യത്ത് നടന്നത്. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസലിന്‍റെ ഡിസൈനുകളാണ് പൂള്‍സൈഡ് ഷോയിൽ അവതരിപ്പിച്ചത്. കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് സ്യൂട്ടുകളായിരുന്നു ഷോയിൽ ഉണ്ടായിരുന്നത്. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്‍റ് റെജിസ് റെഡ് സീ റിസോർട്ടിൽ 'റെഡ് സീ ഫാഷൻ വീക്കിന്‍റെ' രണ്ടാം ദിവസമാണ് ഈ ചരിത്ര സംഭവം നടന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ മേല്‍നോട്ടത്തിലുള്ള സൗദി വിഷന്‍ 2030 സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ പ്രോഗ്രാമിന്‍റെ ഹൃദയഭാഗത്തുള്ള ബൃഹദ് പദ്ധതികളിലൊന്നായ 'റെഡ് സീ ഗ്ലോബലിന്‍റെ' ഭാഗമാണ് സെന്‍റ് റെജിസ് റെഡ് സീ റിസോർട്ട്.