വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡോക്ടർക്ക് അജ്മാൻ പൊലീസിന്‍റെ ആദരം
അജ്മാൻ∙ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡോക്ടറെ അജ്മാൻ പൊലീസ് ആദരിച്ചു. ഡോ. നൂർ സബാഹ് നസീറിനെയാണ് ആദരിച്ചത്. അജ്മാൻ മസ്ഫൂത്ത് ഏരിയയിൽ ഈയിടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലല്ലാതിരുന്നിട്ടും കൺമുന്നിൽ അപകടം സംഭവിച്ചപ്പോൾ ഉടൻ തന്നെ സ്വന്തം വാഹനം പാർക്ക് ചെയ്‌ത്

അജ്മാൻ∙ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡോക്ടറെ അജ്മാൻ പൊലീസ് ആദരിച്ചു. ഡോ. നൂർ സബാഹ് നസീറിനെയാണ് ആദരിച്ചത്. അജ്മാൻ മസ്ഫൂത്ത് ഏരിയയിൽ ഈയിടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലല്ലാതിരുന്നിട്ടും കൺമുന്നിൽ അപകടം സംഭവിച്ചപ്പോൾ ഉടൻ തന്നെ സ്വന്തം വാഹനം പാർക്ക് ചെയ്‌ത് അപകടസ്ഥലത്തേയ്ക്ക് കുതിക്കുകയും പരുക്കേറ്റവരെ പരിശോധിക്കുകയും ആംബുലൻസ് എത്തുന്നതുവരെ പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. ഡോക്ടറുടെ പെട്ടെന്നുള്ള പ്രവർത്തനം പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി അധികൃതർ പറഞ്ഞു. വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും ഡോക്ടർ സഹായിച്ചു.
അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ലഫ്. റാഷിദ് ഹമീദ് ബിൻ ഹിന്ദി, ഡോ. നൂരിന്‍റെ കർത്തവ്യബോധത്തെയും സമൂഹത്തോടുള്ള സേവനത്തെയും പ്രശംസിച്ചു . അജ്മാൻ പൊലീസിന്‍റെ ആദരവിന് നൂർ നസീർ നന്ദി പറഞ്ഞു. താൻ ചെയ്തത് രാജ്യത്തോടും ജനങ്ങളോടുമുള്ള ദേശീയവും ധാർമ്മികവുമായ കടമയാണെന്നും അഭിപ്രായപ്പെട്ടു.