വഴിയരികിലെ കൂളറുകൾക്ക് ശുചിത്വം വേണം; വ്യവസ്ഥകളുമായി അബുദാബി
അബുദാബി ∙ ചൂടുകാലത്ത് വഴി യാത്രക്കാർക്കായി കുടിവള്ള ആവശ്യത്തിനു കൂളറുകൾ സ്ഥാപിക്കുന്നവർ നഗരസഭയുടെ വ്യവസ്ഥകൾ പാലിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി. വീടുകൾക്ക് മുൻപിൽ 'സബീൽ' എന്ന പേരിൽ സ്ഥാപിക്കുന്ന കൂളറുകളും മാനദണ്ഡം പാലിക്കണം. ഉഷ്ണകാലത്ത് തൊഴിലാളികളും വഴിയാത്രക്കാരും തണുത്ത വെള്ളത്തിനായി ഇത്തരം

അബുദാബി ∙ ചൂടുകാലത്ത് വഴി യാത്രക്കാർക്കായി കുടിവള്ള ആവശ്യത്തിനു കൂളറുകൾ സ്ഥാപിക്കുന്നവർ നഗരസഭയുടെ വ്യവസ്ഥകൾ പാലിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി. വീടുകൾക്ക് മുൻപിൽ 'സബീൽ' എന്ന പേരിൽ സ്ഥാപിക്കുന്ന കൂളറുകളും മാനദണ്ഡം പാലിക്കണം. ഉഷ്ണകാലത്ത് തൊഴിലാളികളും വഴിയാത്രക്കാരും തണുത്ത വെള്ളത്തിനായി ഇത്തരം കൂളറുകളെയാണ് ആശ്രയിക്കുന്നത്.
ഇത്തരം സൗജന്യ കുടിവെള്ള വിതരണ സംവിധാനങ്ങൾ ശുചിത്വ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനുള്ള ക്യാംപെയ്ൻ മുനിസിപ്പാലിറ്റി തുടങ്ങി. കാലപ്പഴക്കം ചെന്ന കൂളറുകൾ മാറ്റണമെന്ന് വീട്ടുടമകൾക്ക് നിർദേശം നൽകി. കൂളറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തണം. മുനിസിപ്പാലിറ്റിയുടെ അനുമതി കൂടാതെ കൂളറുകൾ സ്ഥാപിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കൂളറുകൾ സ്ഥാപിക്കാൻ പെർമിറ്റ് 'തം' വഴി
∙ വീടിനും വില്ലകൾക്കും മുന്നിൽ പൊതുജനങ്ങൾക്കായി കൂളറുകൾ സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് അബുദാബി സർക്കാർ ഡിജിറ്റൽ പ്ലാറ്റഫോമായ 'തം' വഴി പെർമിറ്റിന് അപേക്ഷിക്കാം. നഗരസഭ അംഗീകരിച്ച നിശ്ചിത കമ്പനി വഴിയായിരിക്കണം കൂളറുകൾ സ്ഥാപിക്കേണ്ടത്. അപേക്ഷയോടൊപ്പം ജല - വൈദ്യുത ബിൽ പകർപ്പും നൽകണം. സേവന മേഖലകളിലും പൊതുവഴികളിലും സ്ഥാപിക്കുമ്പോൾ നടപ്പാതകൾക്കോ റോഡുകൾക്കോ തടസമോ നാശമോ ഉണ്ടാകരുത്.
തറ നിരപ്പിൽ നിന്നു 10 സെന്റിമീറ്റർ ഉയരത്തിൽ കട്ടിയുള്ള കോൺക്രീറ്റ് തറയിട്ടാണ് കൂളറുകൾ വയ്ക്കേണ്ടത്. ഇതിലേക്കുള്ള വൈദ്യുതി ലൈനുകൾ കട്ടിയുള്ള പൈപ്പു വഴി സുരക്ഷിതമായി എത്തിക്കണം. വെള്ളം പാഴാകുന്നത് തടയുന്ന രീതിയിലാകണം ടാപ്പ് ഘടിപ്പിക്കേണ്ടത്. കേടുപാടുകൾ തീർക്കാനും ശുചീകരിക്കാനും സ്ഥിരം സംവിധാനവും വേണം.
കൂളറുകൾ നഗരസഭാ ഉദ്യോഗസ്ഥർ പരിശോധിക്കും. വെള്ളത്തിന്റെ സാംപിളുകൾ ലാബിൽ പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. പരിശോധനാ ഫലം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കാണിക്കാൻ കഴിയണം. ഏതെങ്കിലും കൂളറുകളിലെ ജലം മലിനമെന്ന് കണ്ടെത്തിയാൽ ഉടൻ പൂട്ടി സീൽ വയ്ക്കണം. ഉപയോഗശൂന്യമാകാനുള്ള കാരണം കണ്ടെത്തി പരിഹരിക്കും വരെ കൂളറുകൾ തുറക്കാൻ പാടില്ല. ശുചീകരണം, അറ്റകുറ്റപ്പണികൾ, അണുവിമുക്തമാക്കൽ എന്നിവ 6 മാസത്തിൽ ഒരിക്കലെങ്കിലും നിർവഹിക്കണമെന്നും നഗരസഭ അറിയിച്ചു.