ഇലക്ട്രിക് എയര്‍ ടാക്‌സികളും ഡെലിവറി വിമാനങ്ങളുമായി ഖത്തര്‍; പരീക്ഷണ പറക്കല്‍ അടുത്തവര്‍ഷം
ദോഹ ∙ പൊതു ഗതാഗത മേഖലയില്‍ മാറ്റത്തിന്റെ പുത്തന്‍ വിപ്ലവത്തിന് തയാറെടുത്ത് ഖത്തര്‍. ഇലക്ട്രിക് എയര്‍ ടാക്‌സികളു തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാന്‍

ദോഹ ∙ പൊതു ഗതാഗത മേഖലയില്‍ മാറ്റത്തിന്റെ പുത്തന്‍ വിപ്ലവത്തിന് തയാറെടുത്ത് ഖത്തര്‍. ഇലക്ട്രിക് എയര്‍ ടാക്‌സികളു തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാന്‍ ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും യാഥാര്‍ഥ്യമാക്കാൻ ഒരുങ്ങി ഗതാഗത മന്ത്രാലയം. പരീക്ഷണ പറക്കല്‍ 2025 ആദ്യം.
വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ലക്ഷ്യമിട്ടാണ് ഇലക്ട്രിക് എയര്‍ ടാക്‌സികളും ഡെലിവറി വിമാനങ്ങളും പൊതുഗതാഗതത്തിന്റെ ഭാഗമാക്കാന്‍ ഒരുങ്ങുന്നത്. പരീക്ഷണ പറക്കലിനായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതി നേടുന്നതിനുള്ള നടപടികളിലാണ് ഗതാഗത മന്ത്രാലയം. അത്യാധുനിക സാങ്കേതിക വിദ്യകളും നിര്‍മിത ബുദ്ധിയുമാണ് എയര്‍ ടാക്‌സികളുടെയും ഡെലിവറി വിമാനങ്ങളുടെയും പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്.
മൂന്നാമത് ഖത്തര്‍ ദേശീയ വികസന നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍. പൊതു ഗതാഗത സംവിധാനത്തിന്റെ ഏകോപനം, സുസ്ഥിരത, പരിസ്ഥിതി സൗഹൃദം എന്നിവ ശക്തിപ്പെടുത്തുന്നതാണ് പുതിയ പരീക്ഷണം. നിലവില്‍ രാജ്യത്തിന്റെ പൊതുഗതാഗത ബസുകളില്‍ 70 ശതമാനത്തിലധികവും ഇലക്ട്രിക് ആണ്. 2030നകം പൊതുബസുകളും ടാക്‌സികളും 100 ശതമാനവും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം.
ഹ്രസ്വദൂര യാത്രകള്‍ ആകാശപാതയിലൂടെ അതിവേഗമാക്കാന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ എയര്‍ ടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്.