ജിംനേഷ്യം അംഗത്വ നടപടികൾ കർശനമാക്കി അബുദാബി; മലയാളി ഉപഭോക്താക്കൾക്കും പ്രയോജനകരം
അബുദാബി ∙ ജിംനേഷ്യം അംഗത്വ നടപടികൾ കർശനമാക്കി അബുദാബി സാമ്പത്തിക വികസന വകുപ്പ്. അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉടമകളും മാനേജർമാരും ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുന്നു. ജിം പാക്കേജ് നിരക്ക്, പുതുക്കൽ, പരിശീലന കാലയളവ്, അടച്ചുപൂട്ടൽ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും പുതിയ നിബന്ധനകളിൽ വ്യക്തത

അബുദാബി ∙ ജിംനേഷ്യം അംഗത്വ നടപടികൾ കർശനമാക്കി അബുദാബി സാമ്പത്തിക വികസന വകുപ്പ്. അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉടമകളും മാനേജർമാരും ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുന്നു. ജിം പാക്കേജ് നിരക്ക്, പുതുക്കൽ, പരിശീലന കാലയളവ്, അടച്ചുപൂട്ടൽ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും പുതിയ നിബന്ധനകളിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെ സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒട്ടേറെ പേർ ആശ്രയിക്കുന്ന ജിം കേന്ദ്രങ്ങൾ യുഎഇയിൽ വ്യാപകമാണ്. മേഖലയിലെ ചൂഷണം ഒഴിവാക്കാനാണ് പുതിയ നിബന്ധന കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു.
പുതിയ നിബന്ധനകൾ
∙ മാസ, വാർഷിക അംഗത്വ ഫീസ് പട്ടിക അറബിക് ഉൾപ്പെടെ കുറഞ്ഞത് 2 ഭാഷയിൽ പ്രദർശിപ്പിച്ചിരിക്കണം. രണ്ടാമത്തെ ഭാഷ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം.
∙ അംഗത്വ കരാർ സ്വമേധയാ പുതുക്കരുത്. ഉപഭോക്താവ് ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം പുതിയ കരാറിൽ ഏർപ്പെടാം.
∙ ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ സ്ഥാപനങ്ങൾ സൂക്ഷിക്കരുത്.
∙ ഉപഭോക്താവിന് 3 ദിവസത്തിൽ കുറയാത്ത സൗജന്യ പരിശീലന കാലയളവ് നൽകണം. ഈ കാലയളവിൽ പ്രത്യേക നിരക്ക് നൽകാതെ തന്നെ അംഗത്വം റദ്ദാക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഒരാൾക്ക് ഒരു തവണ മാത്രമേ പരിശീലന കാലയളവ് അനുവദിക്കൂ.
∙ അടച്ചുപൂട്ടിയാൽ നഷ്ടപരിഹാരം നൽകണം.
∙ ഉപഭോക്താവിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങാതെ അംഗത്വം മറ്റു ശാഖകളിലേക്ക് മാറ്റാൻ പാടില്ല.
∙ ഒരുമാസത്തിലേറെ അടച്ചുപൂട്ടിയാൽ അംഗത്വം അവസാനിപ്പിച്ച് തുക തിരികെ ആവശ്യപ്പെടാം.
∙ കരാർപ്രകാരമുള്ള സേവനം നൽകാൻ സാധിക്കാത്ത ദിവസങ്ങളിലും നഷ്ടപരിഹാരം നൽകണം.
∙ 18 വയസ്സിനു താഴെയുള്ളവർക്കുവേണ്ടി മുതിർന്നവരാണ് കരാറിൽ ഒപ്പിടേണ്ടത്.
∙ കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കാം.