അവസാനമായി ഒരുനോക്കു കാണാനാകാതെ മടങ്ങിയ നമ്പിക്കായി നീതി തേടി ഭാര്യ; നഷ്ടപരിഹാരം ആവശ്യപ്പെടാൻ കുടുംബം
തിരുവനന്തപുരം ∙ സമരം മൂലം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന്, ഒമാനിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന നമ്പി രാജേഷിനെ ഭാര്യ അമൃതയ്ക്ക് അവസാനമായി ഒരുനോക്കു കാണാനാകാതെ പോയ സംഭവത്തിൽ വിമാനക്കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാൻ കുടുംബം. നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള പ്രതിഷേധത്തെ

തിരുവനന്തപുരം ∙ സമരം മൂലം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന്, ഒമാനിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന നമ്പി രാജേഷിനെ ഭാര്യ അമൃതയ്ക്ക് അവസാനമായി ഒരുനോക്കു കാണാനാകാതെ പോയ സംഭവത്തിൽ വിമാനക്കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാൻ കുടുംബം.
നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള പ്രതിഷേധത്തെ തുടർന്ന് ആവശ്യം വ്യക്തമാക്കി ഇ മെയിൽ അയയ്ക്കാൻ എയർ ഇന്ത്യ ഉദ്യോഗസ്ഥർ കുടുംബത്തോട് നിർദേശിച്ചിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ന് മെയിൽ അയയ്ക്കുമെന്ന് കുടുംബം അറിയിച്ചു. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര വ്യോമയാന മന്ത്രി, സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി. ശിവൻകുട്ടി എന്നിവർക്കും നിവേദനം നൽകാനാണ് തീരുമാനം. ഹൃദയ ശസ്ത്രക്രിയയെ തുടർന്നാണ് നമ്പി രാജേഷ് മരിച്ചത്. അമൃത ടിക്കറ്റ് എടുത്തെങ്കിലും സമരത്തിൽ യാത്ര മുടങ്ങി.