യുഎഇയിൽ ഡിസംബറോടെ സ്വദേശിവൽക്കരണം 6%; 1379 കമ്പനികൾക്ക് പിടിവീണു
അബുദാബി ∙ യുഎഇ സ്വദേശിവൽക്കരണ പദ്ധതിയിൽ അർധവാർഷിക ലക്ഷ്യമായ 1% ജൂൺ 30 നകം പൂർത്തിയാക്കണമെന്ന് സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകി. 2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ പ്രതിവർഷം 2%

അബുദാബി ∙ യുഎഇ സ്വദേശിവൽക്കരണ പദ്ധതിയിൽ അർധവാർഷിക ലക്ഷ്യമായ 1% ജൂൺ 30 നകം പൂർത്തിയാക്കണമെന്ന് സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകി. 2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ പ്രതിവർഷം 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് വ്യവസ്ഥ. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% സ്വദേശികളെ നിയമിക്കാനും അനുമതി നൽകിയിരുന്നു. കഴിഞ്ഞ 2 വർഷങ്ങളിലെ 4 ശതമാനവും ഈ വർഷത്തെ 2 ശതമാനവും ചേർത്ത് ഡിസംബറോടെ മൊത്തം 6% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2025, 2026 വർഷങ്ങളിലെ 2% വീതം ചേർത്ത് മൊത്തം 10% സ്വദേശികളെ നിയമിക്കാനാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദേശം. ഇതിനകം സ്വദേശിവൽക്കരണം നടപ്പാക്കിയ കമ്പനികളെ അഭിനന്ദിച്ച മന്ത്രാലയം അംഗീകൃത പെൻഷൻ ഫണ്ടിലും വേതന സുരക്ഷാ സംവിധാനത്തിലും (ഡബ്ല്യുപിഎസ്) സ്വദേശികളെ റജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടു. സ്വദേശി ഉദ്യോഗാർഥികളെ നാഫിസ് പ്ലാറ്റ്ഫോമിലൂടെ തിരഞ്ഞെടുക്കാൻ അവസരമുണ്ടെന്നും അറിയിച്ചു.
1379 കമ്പനികൾക്ക് പിടിവീണു
സ്വദേശിവൽക്കരണം ഉറപ്പാക്കാൻ പരിശോധന ഊർജിതമാക്കി. രണ്ടു വർഷത്തിനിടെ നടന്ന പരിശോധനയിൽ 1379 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും കുറഞ്ഞ ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്തു.
നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് പ്രതിമാസം 7000 ദിർഹം വീതം വർഷത്തിൽ 84,000 ദിർഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കൽ 42,000 ദിർഹം ഒന്നിച്ച് അടയ്ക്കാം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.