ദുബായ് ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) നയിക്കാനും നിരീക്ഷിക്കാനും സാധിക്കുന്ന 10 ലക്ഷം പ്രോംപ്റ്റ് എൻജിനീയർമാരെ സൃഷ്ടിക്കാൻ ഒരുങ്ങി ദുബായ്. വൺ മില്യൻ പ്രോംപ്റ്റേഴ്സ് പദ്ധതിയിലൂടെ 3 വർഷത്തിനകം ലക്ഷ്യം നേടും.ലോകത്ത് ആദ്യമായാണ് ഇത്രയും പേർക്ക് പരിശീലനം നൽകുന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. കൃത്യവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) നയിക്കാനും നിരീക്ഷിക്കാനും സാധിക്കുന്ന 10 ലക്ഷം പ്രോംപ്റ്റ് എൻജിനീയർമാരെ സൃഷ്ടിക്കാൻ ഒരുങ്ങി ദുബായ്. വൺ മില്യൻ പ്രോംപ്റ്റേഴ്സ് പദ്ധതിയിലൂടെ 3 വർഷത്തിനകം ലക്ഷ്യം നേടും. ലോകത്ത് ആദ്യമായാണ് ഇത്രയും പേർക്ക് പരിശീലനം നൽകുന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. 

കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകി നിർമിത ബുദ്ധിയിലൂടെ മെച്ചപ്പെട്ട ഫലം ഉറപ്പാക്കുകയാണ് ലക്ഷ്യം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിലിന്റെയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെയും (ഡിഎഫ്എഫ്) ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.  ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംഘടിപ്പിച്ച ഗ്ലോബൽ പ്രോംപ്റ്റ് എൻജിനീയറിങ് ചാംപ്യൻപ്പിലായിരുന്നു ഷെയ്ഖ് ഹംദാന്റെ പ്രഖ്യാപനം.

ADVERTISEMENT

സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി നിർമിതബുദ്ധി ആപ്പുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ കഴിവുകൾ തയാറാക്കാനും വികസിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിടുന്നതായി ഷെയ്ഖ് ഹംദാൻ പറഞ്ഞു. സർക്കാരുകളുടെയും സമൂഹങ്ങളുടെയും വിജയത്തിന് ഇത് പ്രധാനമാണ്. സാങ്കേതിക മുന്നേറ്റത്തിൽ തൊഴിൽ വിപണിക്ക് അത്യാവശ്യമായ വിദഗ്ധരെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ കോഡർമാർക്കായിരുന്നു ഡിമാൻഡ്. ഇപ്പോൾ പ്രോംപ്റ്റ് എൻജിനീയർമാർക്കാണ്. 

എഐ ആപ്ലിക്കേഷനുകളുടെ സ്വീകാര്യത ത്വരിതപ്പെടുത്താൻ ഇതു സഹായകമാകും. ക്രിയാത്മക ഉള്ളടക്കം സൃഷ്ടിക്കുന്നത് മുതൽ സങ്കീർണ വെല്ലുവിളികൾ പരിഹരിക്കുന്നതു വരെ വിവിധ ജോലികളിൽ എഐയ്ക്ക് കൃത്യവും ഫലപ്രദവുമായ നിർദേശങ്ങൾ പ്രോംപ്റ്റ് എൻജിനീയർമാർ നൽകിയാൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നും പറഞ്ഞു. നിർമിത ബുദ്ധിയിൽ വൈദഗ്ധ്യം വർധിപ്പിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പരിശീലനമാണ് പ്രോംപ്റ്റ് എൻജിനീയറിങിൽ നൽകുക. വിവിധ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും വിദഗ്ധരുടെ ശൃംഖലുമായി സഹകരിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യും. 

അജയ് സിറിൾ,ആദിത്യ നായർ.
ADVERTISEMENT

∙ ജേതാക്കളിൽ 2 ഇന്ത്യക്കാർ
കോഡിങ്, കല, സാഹിത്യം എന്നീ 3 വിഭാഗങ്ങളിലായി നടന്ന ഗ്ലോബൽ പ്രോംപ്റ്റ് എൻജിനീയറിങ് ചാംപ്യൻപ്പിൽ 2 ഇന്ത്യക്കാർ ജേതാക്കളായി. കോഡിങ് വിഭാഗത്തിൽ അജയ് സിറിൾ, സാഹിത്യ വിഭാഗത്തിൽ ആദിത്യ നായർ എന്നിവരാണ് സമ്മാനാർഹരായ ഇന്ത്യക്കാർ. ഓസ്ട്രിയയിൽനിന്നുള്ള മേഗൻ ഫോക്‌സ് ആണ് ആർട്ട് വിഭാഗത്തിലെ വിജയി. 100 രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് അപേക്ഷകളിൽനിന്ന് ചുരുക്കപ്പട്ടികയിൽ എത്തിയ 13 രാജ്യങ്ങളിലെ 30 പേരാണ് ഫൈനലിൽ മത്സരിച്ചത്. വിജയികൾക്ക് മൊത്തം 10 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു. ദുബായ് കൾചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾചർ) അധ്യക്ഷ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

English Summary:

'1 Million Prompters in 3 years': Dubai Launches World's Biggest AI Prompt Engineering Training Initiative