കുതിപ്പ് തുടർന്ന് ദുബായ് വിമാനത്താവളം; ജനുവരിയിൽ മാത്രം 79 ലക്ഷം യാത്രക്കാർ
ദുബായ് ∙ ഈ വർഷം 9.1 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ദുബായ്. നടപ്പുവർഷം ദുബായ് രാജ്യാന്തര വിമാനത്താവളങ്ങൾ വഴി 8.8 കോടി യാത്രക്കാർ കടന്നുപോകുമെന്നായിരുന്നു പ്രവചനം. എന്നാൽ 2024 ആദ്യ പാദത്തിലെ യാത്രക്കാരുടെ വളർച്ചാ നിരക്കാണ് ലക്ഷ്യം പരിഷ്ക്കരിക്കാൻ പ്രചോദനമായതെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ

ദുബായ് ∙ ഈ വർഷം 9.1 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ദുബായ്. നടപ്പുവർഷം ദുബായ് രാജ്യാന്തര വിമാനത്താവളങ്ങൾ വഴി 8.8 കോടി യാത്രക്കാർ കടന്നുപോകുമെന്നായിരുന്നു പ്രവചനം. എന്നാൽ 2024 ആദ്യ പാദത്തിലെ യാത്രക്കാരുടെ വളർച്ചാ നിരക്കാണ് ലക്ഷ്യം പരിഷ്ക്കരിക്കാൻ പ്രചോദനമായതെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു. ഈ വർഷം ആദ്യപാദത്തിൽ ദുബായ് വിമാനത്താവളത്തിലൂടെ 2.3 കോടി യാത്രക്കാർ സഞ്ചരിച്ചു.
കഴിഞ്ഞ വർഷത്തെക്കാൾ 8.4% വർധന. ജനുവരിയിലാണ് യാത്രക്കാരുടെ ഒഴുക്ക് കൂടിയത്, 79 ലക്ഷം പേർ. രാജ്യാന്തര വിനോദസഞ്ചാര, വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായുടെ പ്രാധാന്യത്തിന് അടിവരയിടുന്നതാണ് വ്യോമയാന മേഖലയിലെ വളർച്ച. ദുബായിൽനിന്ന് 90 രാജ്യാന്തര വിമാന കമ്പനികൾ 102 രാജ്യങ്ങളിലായി 256 സെക്ടറുകളിലേക്കാണ് സർവീസ് നടത്തുന്നത്.