മഹറമില്ലാതെ ഇന്ത്യയിൽ നിന്ന് അയ്യായിരം വനിതകൾ ഹജിന്
ഇത്തവണ ഹജ് തീർഥയാത്ര നടത്താൻ ഇന്ത്യയിൽ നിന്ന് അയ്യായിരം മഹറില്ലാത്ത വനിതകൾ എത്തുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.
ഇത്തവണ ഹജ് തീർഥയാത്ര നടത്താൻ ഇന്ത്യയിൽ നിന്ന് അയ്യായിരം മഹറില്ലാത്ത വനിതകൾ എത്തുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.
ഇത്തവണ ഹജ് തീർഥയാത്ര നടത്താൻ ഇന്ത്യയിൽ നിന്ന് അയ്യായിരം മഹറില്ലാത്ത വനിതകൾ എത്തുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.
ജിദ്ദ ∙ ഇത്തവണ ഹജ് തീർഥയാത്ര നടത്താൻ ഇന്ത്യയിൽ നിന്ന് അയ്യായിരം മഹറില്ലാത്ത വനിതകൾ എത്തുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ഈ വനിതകൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്ക് ഇതാദ്യമായി ഹറമൈൻ അതിവേഗ ട്രെയിൻ സൗകര്യം ലഭ്യമാക്കി. മുംബൈ എംബാർക്കേഷൻ പോയിന്‍റിൽ നിന്നുള്ള ഹാജിമാർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. ജിദ്ദ കിങ് അബ്ദുൾ അസീസ് വിമാനത്താവളം ടെർമിനൽ ഒന്നിൽ മുംബൈയിൽ നിന്നുള്ള ഹാജിമാർ എത്തും. അവിടെ നിന്ന് അവർക്ക് വിമാനത്താവളത്തിൽ നിന്നു തന്നെ ഹറമൈൻ ട്രെയിനിൽ മക്കയിലേക്ക് പോകാൻ സാധിക്കും.
ഇതുവരെ 52,000 ഹാജിമാര്‍ മക്കയിലും മദീനയിലുമായി എത്തിച്ചേര്‍ന്നതായും ഹജ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായയി. ദിവസവും നാലായിരം ഹാജിമാര്‍ എന്ന കണക്കിലാണ് ഇത്രയും പേര്‍ എത്തിയത്. ഇതില്‍ 30,000 ഹാജിമാര്‍ ഇപ്പോള്‍ മദീനയിലാണ്. ബാക്കിയുള്ളവര്‍ മക്കയിലുമുണ്ട്.
മദീന സന്ദര്‍ശിക്കുന്ന ഹാജിമാരില്‍ ഭൂരിഭാഗത്തിനും പ്രധാന പള്ളിയായ ഹറമിന് സമീപം തന്നെ താമസ സൗകര്യം ഒരുക്കാനായിട്ടുണ്ട്. ഹജ് കമ്മിറ്റി വഴി വരുന്ന ഹാജിമാര്‍ക്ക് മിനായില്‍ (ഇഹ്‌റാം കെട്ടുന്ന സ്ഥലം) പ്രത്യേക സോണുകളില്‍ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഹാജിമാരുടെ ആരോഗ്യ പരിചരണത്തിനായി മിനയില്‍ 30 ബഡുകള്‍ വീതമുള്ള മൂന്ന് ആശുപത്രികളും 40 ബഡുകളുള്ള ഒരു ആശുപത്രിയും സജ്ജമാണ്. കൂടാതെ മദീനയിലും 20 ബഡുകളുള്ള ഒരു ആശുപത്രിയുണ്ട്. മിനയിലെ ഒരു ആശുപത്രി സ്ത്രീകള്‍ക്കു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ, 600 ഓളം ഉദ്യോഗസ്ഥര്‍ ഹാജിമാരുടെ സേവനത്തിനായി എത്തുന്നുണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ളവരും വിദഗ്ധ സേവനം നല്‍കുന്ന എട്ട് കോ ഓര്‍ഡിനേറ്റര്‍മാരും ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.