റിയാദ് ∙ മറുനാട്ടിൽ ഹജ് തീർഥാടകരുടെ ശബ്ദവും ശക്തിയുമായി മലയാളി വൊളന്റിയർമാർ. വനിതകൾ ഉൾപ്പെടെ 7 സംഘടനാ പ്രതിനിധികളായ പതിനായിരത്തിലേറെ വൊളന്റിയർമാരാണ് പുണ്യനഗരിയിൽ സൗജന്യ സേവനത്തിനുള്ളത്. ഹജ് തീർഥാടകർക്ക് ആവശ്യമായ എല്ലാ സഹായവും ഇവർ നൽകും. മക്കയിലെത്തുന്ന 20 ലക്ഷം തീർഥാടകർക്ക് സൗജന്യ സേവനമൊരുക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ മറുനാട്ടിൽ ഹജ് തീർഥാടകരുടെ ശബ്ദവും ശക്തിയുമായി മലയാളി വൊളന്റിയർമാർ. വനിതകൾ ഉൾപ്പെടെ 7 സംഘടനാ പ്രതിനിധികളായ പതിനായിരത്തിലേറെ വൊളന്റിയർമാരാണ് പുണ്യനഗരിയിൽ സൗജന്യ സേവനത്തിനുള്ളത്. ഹജ് തീർഥാടകർക്ക് ആവശ്യമായ എല്ലാ സഹായവും ഇവർ നൽകും. മക്കയിലെത്തുന്ന 20 ലക്ഷം തീർഥാടകർക്ക് സൗജന്യ സേവനമൊരുക്കുന്നത് ജീവിത സപര്യയാക്കുകയാണ് ഇവർ. 

കെഎംസിസി, ഐസിഎഫ്, ആർഎസ്‍സി, തനിമ, വിഖായ, ഒഐസിസി, നവോദയ എന്നീ സംഘടനകളാണ് സൗജന്യ സേവനത്തിനുള്ളത്. ഇവർ 3 ഷിഫ്റ്റുകളായി 24 മണിക്കൂറും കർമനിരതരാണ്. കെഎംസിസിക്കു മാത്രം വനിതകൾ ഉൾപ്പെടെ 4000 വൊളന്റിയർമാരുണ്ട്. ഐസിഎഫും ആർഎസ്‍സിയും ചേർന്ന് 5000 വൊളന്റിയർമാരെ നിയമിക്കുമെന്നാണ് അറിയിച്ചത്. മറ്റു സംഘടനകളുടേതെല്ലാം ചേർത്ത് 1000 വൊളന്റിയർമാരും. ഹജ് തീർഥാടനം തുടങ്ങുന്ന ജൂൺ രണ്ടാം വാരമാണ് മുഴുവൻ വൊളന്റിയർമാരും രംഗത്തുണ്ടാകുക. ഒരാഴ്ചത്തേക്കു ജോലിയിൽനിന്ന് അവധിയെടുത്താണ് സേവനത്തിനിറങ്ങുന്നത്. ആൺതുണയില്ലാതെ എത്തുന്നവർക്കായി പ്രത്യേക വനിതാ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.  ജോലിയെ ബാധിക്കാത്ത വിധം 3 ഷിഫ്റ്റുകളിലായി വൊളന്റിയർമാരെ വീതിച്ച് 24 മണിക്കൂറും സേവനം ലഭ്യമാക്കുകയാണ് മലയാളി സംഘടനകൾ. 

മക്കയിൽ ഐസിഎഫ്–ആർഎസ്‍സി ഹജ് വൊളന്റിയർ ക്യാംപിൽനിന്ന്.
ADVERTISEMENT

∙ തീർഥാടക സാഗരമായി മദീന
പ്രവാചക നഗരിയായ മദീന ഹജ് തീർഥാടക പ്രവാഹം. ദിവസേന ആയിരക്കണക്കിന് പേരാണ് മദീനയിലെ പ്രവാചക പള്ളിയിൽ  എത്തുന്നത്. ഹജ്ജിന് മുന്നോടിയായി മദീന സന്ദർശനം പൂർത്തിയാക്കാനാണ് തീർഥാടകർ നേരിട്ട് മദീനയിൽ എത്തുന്നത്. ഇവിടെ ഒരാഴ്ച താമസിച്ച് പ്രവാചകന്റെ കബറിടവും മറ്റു ചരിത്രപ്രസിദ്ധ സ്ഥലങ്ങളും സന്ദർശിച്ച ശേഷം മക്കയിലേക്കു തിരിക്കുകയാണ് പതിവ്. തീർഥാടകർക്കും സന്ദർശകർക്കും നൽകാനായി ദിവസേന 300 ടൺ തീർഥജലം (സംസം) മക്കയിൽനിന്ന് എത്തിക്കുന്നതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ദിവസേന 80 തവണ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് സംസം വിതരണം ചെയ്യുന്നത്.

English Summary:

Malayali Volunteers Welcome Hajj Pilgrims

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT