റിയാദ്∙ അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി ദയാധനമായി നൽകാനുള്ള 34 കോടി രൂപ റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുൽറഹീം നിയമ സഹായ സമിതി അറിയിച്ചു. ഇന്ന് (മേയ് 23) ഉച്ചയോടെയാണ് നാട്ടിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി ട്രസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി ദയാധനമായി നൽകാനുള്ള 34 കോടി രൂപ  റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ  അബ്ദുൽ റഹീം നിയമ സഹായ സമിതി അറിയിച്ചു. ഇന്ന് (മേയ് 23)  ഉച്ചയോടെയാണ് നാട്ടിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം  വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്‍റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന സത്യവാങ്മൂലവും റഹീമിന്‍റെ കുടുംബം ഇന്ന് രാവിലെ എംബസിയിലെത്തിച്ചു.  

വൈകാതെ തന്നെ  എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന്  കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്‍റെ അനന്തരാവകാശികളോ അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്പാകെ ഹാജരാകും. അതെ സമയം തന്നെ റഹീമിന്‍റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വെക്കും. പിന്നീട് കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ  പരിശോധിച്ചതിന് ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു തുടർ നീക്കങ്ങൾ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.

English Summary:

Money for Release of Abdul Rahim Handed Over to Indian Embassy