ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് റോഡിൽ 900 എൽഇഡി ലൈറ്റിങ് യൂണിറ്റുകൾ സ്ഥാപിച്ചു
ദുബായ്∙ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിന്‍റെ 9 കിലോമീറ്റർ നീളത്തിലുള്ള റോഡ് 900 എൽഇഡി ലൈറ്റിങ് യൂണിറ്റുകൾ സ്ഥാപിച്ച് നവീകരിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 9 കിലോമീറ്ററിൽ കൂടുതൽ 10 ലെയ്നുകളിലൂടെ ഇരു ദിശകളിലേക്കും വാഹനമോടിക്കുന്നവർക്ക് ഈ പദ്ധതി ഗുണകരമാകും. ഊർജ

ദുബായ്∙ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിന്‍റെ 9 കിലോമീറ്റർ നീളത്തിലുള്ള റോഡ് 900 എൽഇഡി ലൈറ്റിങ് യൂണിറ്റുകൾ സ്ഥാപിച്ച് നവീകരിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 9 കിലോമീറ്ററിൽ കൂടുതൽ 10 ലെയ്നുകളിലൂടെ ഇരു ദിശകളിലേക്കും വാഹനമോടിക്കുന്നവർക്ക് ഈ പദ്ധതി ഗുണകരമാകും.
ഊർജ ഉപയോഗം കുറയ്ക്കുന്നതിനും ഹരിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദുബായുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തെരുവ് വിളക്ക് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് നവീകരണം. യുഎഇയുടെ സുസ്ഥിരത ഇനിഷ്യേറ്റീവ് 2024 ന്‍റെ കീഴിലാണ് പദ്ധതി.
ആറ് മാസത്തിനുള്ളിൽ മൂന്ന് ഘട്ടങ്ങളിലായാണ് നവീകരണം പൂർത്തിയാക്കിയത്. ആദ്യ ഘട്ടം ദെയ്‌റ മുതൽ അൽ ഗർഹൂദ് പാലം വരെയുള്ള സെക്ടർ വരെയാണ്. രണ്ടാം ഘട്ടത്തിൽ ദെയ്‌റയ്ക്കും ബർ ദുബായ്‌ക്കുമിടയിലുള്ള സ്‌ട്രെച്ച്, ബർ ദുബായ് മുതൽ ഷെയ്ഖ് ഖലീഫ സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്–3 വരെയുള്ള സെക്ടറിൽ. സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പ്രതിബദ്ധത നിലനിർത്തുന്നതിനും ഊർജ കാര്യക്ഷമമായ എൽഇഡി ലൈറ്റിങ് സംയോജിപ്പിക്കുന്നതിനായി തെരുവ് വിളക്കുകൾ പുനഃക്രമീകരിക്കുന്ന പദ്ധതിയാണിതെന്ന് ആർടിഎ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്‍റനൻസ് ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു.