ജൂൺ 21 വരെ ഉംറ വീസയില്ല; ഹജ് പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിച്ചാൽ10,000 റിയാൽ പിഴ
മക്ക ∙ ഹജ് തീർഥാടനത്തിനു 3 ആഴ്ച ശേഷിക്കെ ഉംറ വീസ നൽകുന്നത് ഒരു മാസത്തേക്കു നിർത്തിവച്ചു. ജൂൺ 21 വരെ നുസുക് ആപ്പ് വഴി ഉംറ വീസ നൽകില്ലെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ സന്ദർശക വീസക്കാർക്കും മക്കയിൽ പ്രവേശനമില്ല. തിരക്ക് കുറയ്ക്കുന്നതിനും ഹജ് തീർഥാടകർക്ക് സുഗമമായി കർമങ്ങൾ

മക്ക ∙ ഹജ് തീർഥാടനത്തിനു 3 ആഴ്ച ശേഷിക്കെ ഉംറ വീസ നൽകുന്നത് ഒരു മാസത്തേക്കു നിർത്തിവച്ചു. ജൂൺ 21 വരെ നുസുക് ആപ്പ് വഴി ഉംറ വീസ നൽകില്ലെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ സന്ദർശക വീസക്കാർക്കും മക്കയിൽ പ്രവേശനമില്ല. തിരക്ക് കുറയ്ക്കുന്നതിനും ഹജ് തീർഥാടകർക്ക് സുഗമമായി കർമങ്ങൾ നിർവഹിക്കുന്നതിനുമാണ് നിയന്ത്രണം.
ഹജ് പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും 10,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകർ ഹജ് അനുഷ്ഠാന കേന്ദ്രങ്ങളായ മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ കേന്ദ്രങ്ങളിലേക്കു കടക്കുന്നത് തടയാൻ പരിശോധനയും ശക്തമാക്കി.
നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും. വിദേശിയാണ് നിയമം ലംഘിച്ചതെങ്കിൽ നിശ്ചിത കാലത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തും.
നിയമലംഘകർക്ക് ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നവർക്ക് 6 മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ലഭിക്കും. വാഹനം കണ്ടുകെട്ടും. വിദേശിയാണെങ്കിൽ ശിക്ഷയ്ക്കുശേഷം നാടുകടത്തും.