ഷാർജ അൽ ഇത്തിഹാദ് റോഡ്, അൽ വഹ്ദ റോഡ് വേഗപരിധി കുറച്ചു
ഷാർജ ∙ ഷാർജയിലെ അൽ ഇത്തിഹാദ് റോഡിന്റെയും അൽ വഹ്ദ റോഡിന്റെയും ഒരു ഭാഗത്തെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി, ഷാർജ പൊലീസ് ജനറൽ കമാൻഡുമായി ഏകോപിപ്പിച്ചാണ് നടപടി. അൽ വഹ്ദ റോഡിലെ അബു ഷഗാറയ്ക്ക് സമീപമുള്ള ഇൻ്റർചേഞ്ചിനും അൽ

ഷാർജ ∙ ഷാർജയിലെ അൽ ഇത്തിഹാദ് റോഡിന്റെയും അൽ വഹ്ദ റോഡിന്റെയും ഒരു ഭാഗത്തെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി, ഷാർജ പൊലീസ് ജനറൽ കമാൻഡുമായി ഏകോപിപ്പിച്ചാണ് നടപടി.
അൽ വഹ്ദ റോഡിലെ അബു ഷഗാറയ്ക്ക് സമീപമുള്ള ഇൻ്റർചേഞ്ചിനും അൽ ഇത്തിഹാദ് റോഡിലെ അൽ താവൂൻ പാലത്തിനും ഇടയിൽ ബാധകമായ ഇളവ് പ്രഖ്യാപിച്ചു. റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം നടപ്പിലാക്കിയതെന്ന് അധികൃതർ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറഞ്ഞു. 2023 നവംബറിൽ ഷാർജ-ദുബായ് അതിർത്തിക്കും ദുബായിലെ അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി മണിക്കൂറിൽ 100 ൽ നിന്ന് 80 കിലോ മീറ്ററായി കുറച്ചിരുന്നു.